നിപ ബാധിതന്‍ നടന്നു തുടങ്ങി; ഒരാളെക്കൂടി ഐസോലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു
നിപ ബാധിതനുമായി സമ്പര്‍ക്കം പുലര്‍ത്തിയവരുടെ പട്ടികയിലുണ്ടായിരുന്ന വരാപ്പുഴ സ്വദേശിയെയാണ് കളമശേരിയിലെ കൊച്ചി മെഡിക്കല്‍ കോളജിലെ ഐസോലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചത്.ആകെ 329 പേരാണ് രോഗിയുമായി സമ്പര്‍ക്കം പുലര്‍ത്തിയവരുടെ ലിസ്റ്റിലുള്ളത്. ഇതില്‍ 52 പേര്‍ ഹൈറിസ്‌ക് വിഭാഗത്തിലും 277 പേര്‍ ലോ റിസ്‌ക് വിഭാഗത്തിലും ഉള്‍പ്പെട്ടവരാണ്
കൊച്ചി: നിപ ബാധിച്ച് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന വിദ്യാര്‍ഥിയായ യുവാവിന്റെ ആരോഗ്യനില ഏറെ മെച്ചപ്പെട്ടതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. യുവാവ് പരസഹായമില്ലാതെ നടന്നു തുടുങ്ങിയതായും ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. അതേ സമയം നിപ ബാധിതനുമായി സമ്പര്‍ക്കം പുലര്‍ത്തിയവരുടെ പട്ടികയിലുണ്ടായിരുന്ന ഒരാളെ കളമശേരിയിലെ കൊച്ചി മെഡിക്കല്‍ കോളജിലെ ഐസോലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു.വരാപ്പുഴ സ്വദേശിയാണ് ഇയാള്‍. നിലവില്‍ മെഡിക്കല്‍ കോളജിലെ ഐസലേഷന്‍ വാര്‍ഡില്‍ എട്ടു രോഗികളാണുള്ളത്. ഇവരുടെ നില കുഴപ്പമില്ലാതെ തുടരുകയാണെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു.ആകെ 329 പേരാണ് രോഗിയുമായി സമ്പര്‍ക്കം പുലര്‍ത്തിയവരുടെ ലിസ്റ്റിലുള്ളത്. ഇതില്‍ 52 പേര്‍ ഹൈറിസ്‌ക് വിഭാഗത്തിലും 277 പേര്‍ ലോ റിസ്‌ക് വിഭാഗത്തിലും ഉള്‍പ്പെട്ടവരാണ്.പുതുതായി പ്രവേശിപ്പിച്ച രോഗിയുടേതടക്കം ഇന്ന് അഞ്ച് സാമ്പിളുകളാണ് പരിശോധനക്കായി ശേഖരിച്ചത്. തൃശൂര്‍ മെഡിക്കല്‍ കോളജ്, ഇടുക്കി ജില്ലാ ആശുപത്രി എന്നിവിടങ്ങളില്‍ നിന്നെത്തിയ ഓരോ സാമ്പിളുകളും എറണാകുളം മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള രണ്ട് പേരുടെ രണ്ടാം ഘട്ട പരിശോധനക്കായി ശേഖരിച്ച സാമ്പിളും ഉള്‍പ്പെടുന്നു.കളമശേരി മെഡിക്കല്‍ കോളേജില്‍ 30 പേരെ കിടത്താവുന്ന പുതിയ ഐസലേഷന്‍ വാര്‍ഡ് സജ്ജമായതിനെതുടര്‍ന്ന്. ട്രയല്‍ റണ്‍ നടത്തി. രോഗി ആംബുലിസില്‍ എത്തുന്നത് മുതല്‍ ഐസലേഷന്‍ വാര്‍ഡില്‍ എത്തുന്നത് വരെയുള്ള ഓരോ ഘട്ടങ്ങളും കാര്യക്ഷമമാക്കുന്നതിനായിട്ടാണ് ട്രയല്‍ റണ്‍ നടത്തിയത്.