കൊവിഡ് ബാധിച്ച് എറണാകുളത്ത് ഒരു മരണം കൂടി
കൊവിഡ് പോസിറ്റീവായി മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്ന എറണാകുളം പച്ചാളം ലൂര്ദ്ആശുപത്രിക്ക് സമീപം താമസിക്കുന്ന മാലിയില്‍ ഗോപിനാഥന് (63) ആണ് മരിച്ചത്
കൊച്ചി: കൊവിഡ് ബാധിച്ച് എറണാകുളത്ത് ഒരാള്‍ കൂടി മരിച്ചു.കൊവിഡ് പോസിറ്റീവായി മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്ന എറണാകുളം പച്ചാളം ലൂര്ദ്ആശുപത്രിക്ക് സമീപം താമസിക്കുന്ന മാലിയില്‍ ഗോപിനാഥന് (63) ആണ് മരിച്ചത്.മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിക്കുന്നതിനായി ഗോപിനാഥന്റെ സ്രവം ആലപ്പുഴ എന്‍ ഐ വി ലാബിലേക്കയച്ചതായി ആശുപത്രി അധികൃതര്‍ പറഞ്ഞു.ഗോപിനാഥന് ഹൃദയസംബന്ധമായ ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നുവെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.