പാലാ ഉപതിരഞ്ഞെടുപ്പ്: സർക്കാർ സംവിധാനം ദുരുപയോഗം ചെയ്യുന്നുവെന്ന് ചെന്നിത്തല; ശുദ്ധ അസംബന്ധമെന്ന് മന്ത്രി മണി
മന്ത്രിമാർ പാലായിൽ ക്യാമ്പ് ചെയ്ത് അത്തരം പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എന്തൊക്കെ ചെയ്താലും ജനവിധി അട്ടിമറിക്കാനാകില്ലെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
തിരുവനന്തപുരം: പാലാ ഉപതിരഞ്ഞെടുപ്പിന്റെ പ്രചരണത്തിന്റെ പേരിൽ ഭരണ-പ്രതിപക്ഷ വാക്പോര്. പ്രചരണത്തിന് ഇടതുപക്ഷം സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്യുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മന്ത്രിമാർ പാലായിൽ ക്യാമ്പ് ചെയ്ത് അത്തരം പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എന്തൊക്കെ ചെയ്താലും ജനവിധി അട്ടിമറിക്കാനാകില്ലെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
എന്നാൽ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിതലയുടെ ആരോപണങ്ങൾ പാടെ തള്ളി മന്ത്രി എം എം മണി രംഗത്തുവന്നു. ചെന്നിത്തലയുടെ ആരോപണങ്ങൾ ശുദ്ധ അസംബന്ധമാണെന്ന് മണി പറഞ്ഞു. ആരോപണങ്ങൾ ഉന്നയിക്കുമ്പോൾ അത് വ്യക്തതയോടെ ഉന്നയിക്കണം. എന്ത് സർക്കാർ സംവിധാനമാണ് ഇടതുപക്ഷം ദുരുപയോഗം ചെയ്തതെന്ന് വ്യക്തമാക്കാൻ ചെന്നിത്തല തയാറാകണമെന്നും മണി ആവശ്യപ്പെട്ടു.