പരിഹാസവുമായി കാനം; വെറുമൊരു വിക്കറ്റല്ല, പോയത് 54 വര്‍ഷം കൈയിലിരുന്ന പാലാ
പാലായിലെ തോല്‍വിയോടെ യു.ഡി.എഫിന്റെ അടിത്തറ തകര്‍ന്നുവെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
തിരുവനന്തപുരം: പാലാ ഉപതിരഞ്ഞെടുപ്പ് വിജയം എല്‍.ഡി.എഫിന്റെ കൂട്ടായ പരിശ്രമത്തിന്റെ ഫലമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. പാലായില്‍ സിക്സടിക്കുമെന്ന് പറഞ്ഞവരുടെ ആദ്യ വിക്കറ്റ് പോയെന്നും അദ്ദേഹം പരിഹസിച്ചു.
പാലായില്‍ സിക്സടിക്കുമെന്ന് പറഞ്ഞവരുടെ ആദ്യ വിക്കറ്റ് വീണു. വെറുമൊരു വിക്കറ്റല്ല, 54 വര്‍ഷം കൈയിലിരുന്ന പാലായാണ് പോയത്. സര്‍ക്കാര്‍ നേട്ടങ്ങള്‍ മാത്രമാണ് ഇടതുമുന്നണി പ്രചരിപ്പിച്ചതെന്നും കാനം കൂട്ടിച്ചേര്‍ത്തു. കേരള കോണ്‍ഗ്രസിന്റെ തകര്‍ച്ചയുടെ തുടക്കമാണ് പാലായിലെ തോല്‍വിയെന്നും കാനം രാജേന്ദ്രൻ പറഞ്ഞു.
അതേസമയം, പാലായിലെ തോല്‍വിയോടെ യു.ഡി.എഫിന്റെ അടിത്തറ തകര്‍ന്നുവെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.