കാനം രാജേന്ദ്രന്റെ വിയോഗം; നവകേരള സദസ്സിന്റെ ഇന്നത്തെ പരിപാടികള്‍ മാറ്റി

Update: 2023-12-09 05:19 GMT

കൊച്ചി: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ വിയോഗത്തെത്തുടര്‍ന്ന് നവകേരള സദസ്സിന്റെ ശനിയാഴ്ചത്തെ പരിപാടികള്‍ മാറ്റി. സംസ്‌കാരശേഷം ഞായറാഴ്ച രണ്ടിനു പെരുമ്പാവൂരില്‍ നിന്നു പര്യടനം തുടരും. തുടര്‍ന്ന് 3.30 കോതമംഗലം, 4.30 മൂവാറ്റുപുഴ, 6.30 തൊടുപുഴ എന്നിങ്ങനെയായിരിക്കും പരിപാടികള്‍. കാനത്തിന്റെ വിയോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിമാരുടെ യോഗം അനുശോചനം രേഖപ്പെടുത്തിയിരുന്നു. കൊച്ചിയിലെ ആശുപത്രിയിലെത്തി കാനത്തിന് അന്ത്യോപചാരം അര്‍പ്പിച്ചശേഷമാണ് യോഗം ചേര്‍ന്നത്.

Tags:    

Similar News