അട്ടപ്പാടിയില്‍ വീണ്ടും നവജാത ശിശു മരിച്ചു

ആരോഗ്യ പ്രശ്‌നങ്ങളുണ്ടായിരുന്ന കുഞ്ഞ് ചികില്‍സയിലായിരുന്നു. ഈ വര്‍ഷം അട്ടപ്പാടിയില്‍ മരിക്കുന്ന ഏഴാമത്തെ നവജാത ശിശുവാണ്.

Update: 2019-12-12 15:58 GMT

പാലക്കാട്: അട്ടപ്പാടിയില്‍ വീണ്ടും നവജാത ശിശു മരിച്ചു. അട്ടപ്പാടി നല്ലശിങ്ക ഊരിലെ രാജമ്മ, നഞ്ചന്‍ ദമ്പതികളുടെ 21 ദിവസം പ്രായമുള്ള ആണ്‍കുട്ടിയാണ് മരിച്ചത്. പ്രായം തികയാതെയായിരുന്നു പ്രസവം.

മലപ്പുറം പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ശസ്ത്രക്രിയയിലൂടെയായിരുന്നു കുട്ടിയെ പുറത്തെടുത്തത്. ആരോഗ്യ പ്രശ്‌നങ്ങളുണ്ടായിരുന്ന കുഞ്ഞ് ചികില്‍സയിലായിരുന്നു. ഈ വര്‍ഷം അട്ടപ്പാടിയില്‍ മരിക്കുന്ന ഏഴാമത്തെ നവജാത ശിശുവാണ്.

Tags:    

Similar News