പൗരത്വ ഭേദഗതി ഹര്‍ത്താല്‍: കുപ്രചരണങ്ങളെ തള്ളിക്കളയണമെന്ന് സംയുക്തസമിതി
പൗരത്വ ഭേദഗതി ആക്ടും എന്‍ആര്‍സിയും നടപ്പാക്കുന്നതോടെ ഇന്ത്യന്‍ ഭരണഘടനയുടെ മരണമാണ് സംഭവിക്കുന്നത്. രാജ്യത്ത് ജനിച്ച് ജീവിക്കുന്ന ജനങ്ങളുടെ പൗരതമില്ലാതാക്കി അവരെ രാജ്യമില്ലാത്ത ജനതയാക്കുകയെന്ന ലക്ഷ്യം വച്ചാണ് എന്‍ആര്‍സി തയ്യാറാക്കുന്നത്.
കൊച്ചി: ഭരണഘടനാവിരുദ്ധമായ പൗരത്വ ഭേദഗതി നിയമത്തിനെതിരേ ഡിസംബര്‍ 17ന് നടക്കുന്ന ജനകീയ ഹര്‍ത്താലിനെതിരെയുള്ള കുപ്രചരണങ്ങള്‍ തള്ളിക്കളഞ്ഞ് ഹര്‍ത്താല്‍ വമ്പിച്ച വിജയമാക്കണമെന്ന് എറണാകുളം ഫ്രൈഡെ ക്ലബ്ബില്‍ ചേര്‍ന്ന സംയുക്തസമിതി യോഗം ആഹ്വാനം ചെയ്തു. പൗരത്വ ഭേദഗതി ആക്ടും എന്‍ആര്‍സിയും നടപ്പാക്കുന്നതോടെ ഇന്ത്യന്‍ ഭരണഘടനയുടെ മരണമാണ് സംഭവിക്കുന്നത്. രാജ്യത്ത് ജനിച്ച് ജീവിക്കുന്ന ജനങ്ങളുടെ പൗരതമില്ലാതാക്കി അവരെ രാജ്യമില്ലാത്ത ജനതയാക്കുകയെന്ന ലക്ഷ്യം വച്ചാണ് എന്‍ആര്‍സി തയ്യാറാക്കുന്നത്. രാജ്യത്തെ വിഭജിക്കുന്ന കരിനിയമങ്ങള്‍ക്കെതിരേ ശക്തമായ ജനാധിപത്യ ജനകീയപ്രതിരോധം കെട്ടിപ്പടുക്കാന്‍ വിവിധ രാഷ്ട്രീയ, സാമൂഹിക, പ്രസ്ഥാനങ്ങളുടെയും മനുഷ്യാവകാശപ്രവര്‍ത്തകരുടെയും സംയുക്തയോഗം തീരുമാനിച്ചു.
ഇന്ത്യന്‍ ഭരണഘടന സംരക്ഷിക്കാന്‍ നടത്തുന്ന ജനാധിപത്യപ്രതിഷേധത്തില്‍ പങ്കാളിയായി ഹര്‍ത്താല്‍ വന്‍വിജയമാക്കിത്തീര്‍ക്കണമെന്ന് സംയുക്തസമിതി നേതാക്കള്‍ അറിയിച്ചു. എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി റോയി അറക്കല്‍, വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ പ്രസിഡന്റ് ജ്യോതിവാസ് പറവൂര്‍, ജമാഅത്ത് കൗണ്‍സില്‍ സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് സി എ പരീത്, ഷെമീര്‍ മാഞ്ഞാലി (എസ്ഡിപിഐ), സാജന്‍ (കെഡിപി), മുഹമ്മദ് ജമാല്‍ (സോളിഡാരിറ്റി) ഇസ്ഹാഖ് (എസ്‌ഐഒ), റഷീദ് എടയപ്പുറം (എസ്ഡിടിയു), മുസ്തഫ (എഫ്‌ഐടിയു) തുടങ്ങി മുപ്പതോളം സംഘടനകളുടെ നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു.