സി ഐ ടി യു തൊഴിലാളി വിരുദ്ധ നടപടികള്‍ തുടരുന്നുവെന്ന് ; കൊച്ചിന്‍ ഫിഷറീസ് ഹാര്‍ബറില്‍ പണിമുടക്ക് പ്രഖ്യാപിച്ച് എസ്ഡിറ്റിയു

കൊച്ചിന്‍ ഫിഷറീസ് ഹാര്‍ബര്‍ താല്‍ക്കാലികമായി അടച്ചു.ഹാര്‍ബറിലെ സിഐടിയു യൂനിയന്‍ തൊഴിലാളികളോട് തുടരുന്ന തൊഴില്‍ ചൂഷണത്തിനെതിരെ എസ്ഡിറ്റിയു നാളുകളായി സമരത്തിലാണ്. സി ഐടിയുവിന്റെ നിലപാടില്‍ പ്രതിഷേധിച്ച് നിരവധി തൊഴിലാളികള്‍ സി ഐ ടി യു വിട്ട് എസ്ഡിറ്റിയുവില്‍ ചേര്‍ന്നിരുന്നു.ഇതില്‍ പ്രകോപിതരായ സി ഐ ടി യു നേതൃത്വം പ്രതികാര നടപടികളുമായി മുന്നോട്ടു പോകുകയാണെന്ന് എസ്ഡിടിയു നേതൃത്വം ആരോപിച്ചു.

Update: 2021-03-02 10:19 GMT

കൊച്ചി: കൊച്ചിന്‍ ഫിഷറീസ് ഹാര്‍ബറില്‍ നാളുകളായി നിലനില്‍ക്കുന്ന സി ഐ ടി യു-എസ്ഡിടിയു തൊഴില്‍തര്‍ക്ക പരിഹാരം നീളുന്നു.സി ഐ ടി യു തൊഴിലാളി വിരുദ്ധ നയം അവസാനിപ്പണമെന്നാവശ്യപ്പെട്ട് എസ്ഡിറ്റിയുവിന്റെ നേതൃത്വത്തില്‍ തൊഴിലാളികള്‍ കൊച്ചിന്‍ ഫിഷറീസ് ഹാര്‍ബറില്‍ പണിമുടക്ക് ആരംഭിച്ചു.ഇതിനെ തുടര്‍ന്ന്ഹാര്‍ബറിന്റെ പ്രവര്‍ത്തനവും പ്രതിസന്ധിയിലായി. ഹാര്‍ബറിലെ സിഐടിയു യൂനിയന്‍ തൊഴിലാളികളോട് തുടരുന്ന തൊഴില്‍ ചൂഷണത്തിനെതിരെ എസ്ഡിറ്റിയു നാളുകളായി സമരത്തിലാണ്.

സി ഐടിയുവിന്റെ നിലപാടില്‍ പ്രതിഷേധിച്ച് നിരവധി തൊഴിലാളികള്‍ സി ഐ ടി യു വിട്ട് എസ്ഡിറ്റിയുവില്‍ ചേര്‍ന്നിരുന്നു.ഇതില്‍ പ്രകോപിതരായ സി ഐ ടി യു നേതൃത്വം പ്രതികാര നടപടികളുമായി മുന്നോട്ടു പോകുകയാണെന്ന് എസ്ഡിടിയു നേതൃത്വം ആരോപിച്ചു.കഴിഞ്ഞ ദിവസം സൂര്യ എന്ന പേരുള്ള ബോട്ട് മല്‍സ്യവുമായി ഹാര്‍ബറില്‍ എത്തിയിരുന്നു. അതെ തുടര്‍ന്ന് ബോട്ടിലെ മല്‍സ്യം ഇറക്കാന്‍ ചെന്ന എസ്ഡിറ്റിയു തൊഴിലാളുകളെ സി ഐ ടി യു പ്രവര്‍ത്തകര്‍ തടസപ്പെടുത്തി. ഇതോടെ രണ്ട് യൂനിയനുകളും തര്‍ക്കത്തിലേര്‍പ്പെട്ടതോടെ മല്‍സ്യം ഇറക്കാതെ ബോട്ട് മാറ്റി കെട്ടുകയും ചെയ്തു.

ഇന്ന് രാവിലെ ഈ ബോട്ടിലെ മല്‍സ്യം ഇറക്കുന്നതുമായി ബന്ധപ്പെട്ടുള്ള തര്‍ക്ക വീണ്ടും രൂക്ഷമാവുകയും എസ്ഡിറ്റിയു പ്രവര്‍ത്തകരെ കൈയ്യേറ്റം ചെയ്യുകയും ചെയ്തു.തുടര്‍ന്ന് ഹാര്‍ബറില്‍ എസ്ഡിറ്റിയു പണിമുടക്ക് പ്രഖ്യാപിക്കുകയായിരുന്നു.ഇതിനിടയില്‍ കലക്ടറുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് എഡിഎം, എസിപി എന്നിവര്‍ എത്തി രണ്ട് യൂനിയനുകളിലെയും നേതാക്കളുമായും സംസാരിച്ചു.തുടര്‍ന്ന് കലക്ടറുമായി ചര്‍ച്ച നടത്താമെന്ന് തീരുമാനിച്ചു.കലക്ടറുമായുള്ള ചര്‍ച്ചയില്‍ തീരുമാനമുണ്ടാകുന്നതുവരെ പണിമുടക്കുമായി മുന്നോട്ടു പോകുമെന്ന് എസ്ഡിറ്റിയു ജില്ലാ പ്രസിഡന്റ് റഷീദ് എടയപ്പുറം, എസ്ഡിപിഐ ജില്ലാ ജനറല്‍ സെക്രട്ടറി വി എം ഫൈസല്‍,അനീഷ് മട്ടാഞ്ചേരി എന്നിവര്‍ പറഞ്ഞു.

Tags:    

Similar News