മുത്തൂറ്റ് ഫിനാന്‍സില്‍ നിന്നും ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടു; സി ഐ ടിയുവിന്റെ നേതൃത്വത്തില്‍ വീണ്ടും അനിശ്ചിതകാല പണിമുടക്ക് തുടങ്ങി
ഡിസംബര്‍ ഏഴിനാണ് 166 ജീവനക്കാരെ യതൊരു മുന്നറിയിപ്പുമില്ലാതെ പിരിച്ചുവിട്ടത്.എതാനും നാളുകള്‍ക്ക് മുമ്പ് നടന്ന 52 ദിവസത്തെ പണിമുടക്കിനെ തുടര്‍ന്ന് ഹൈക്കോടതി നിരീക്ഷകന്റെയും തൊഴില്‍വകുപ്പ് ഉന്നത ഉദ്യോഗസ്ഥരുടെയും സി ഐ ടി യുവിന്റെ നേതാക്കളുടെയും സാന്നിധ്യത്തില്‍ ഒപ്പുവെച്ച കരാറിലെ മഷിയുണങ്ങും മുമ്പാണ് മുത്തൂറ്റ് ഫിനാന്‍സ് ജീവനക്കാരെ കമ്പനിയില്‍ നിന്നും പിരിച്ചിവിട്ടുകൊണ്ടുള്ള ഉത്തരവ് ഇറങ്ങിയത്.ഡിസംബര്‍ ഏഴിന് ഓഫിസ് സമയം അവസാനിക്കുന്നതിന് തൊട്ടു മുമ്പാണ് ജീവനക്കാരെ പിരിച്ചുവിട്ടുകൊണ്ടുള്ള ഇ മെയില്‍ സന്ദേശം എത്തിയത്.10 മുതല്‍ 17 വര്‍ഷം വരെ സര്‍വീസുള്ളവരാണ് പിരിച്ചുവിട്ടവരില്‍ ഏറെയും ഉള്ളത് ഇതിലുപരി മുത്തൂറ്റിലെ സി ഐ ടി യു യൂനിയന്റെ മുഴുവന്‍ ഭാരവാഹികളും പിരിച്ചുവിട്ടരില് ഉണ്ടെന്നും ഇവര്‍ പറഞ്ഞു
കൊച്ചി: ഒത്തു തീര്‍പ്പു വ്യവസ്ഥകള്‍ ലംഘിച്ച് 166 ജീവനക്കാരെ കൂട്ടത്തോടെ സര്‍വീസില്‍ നിന്നും പിരിച്ചു വിട്ടതിനെതിരെ സി ഐ ടി യുവിന്റെ നേതൃത്വത്തില്‍ മുത്തൂറ്റ് ഫിനാന്‍സില്‍ വീണ്ടും പണിമുടക്ക്് സമരം. ഈ മാസം രണ്ടു മുതലാണ് മുത്തൂറ്റില്‍ അനിശ്ചിതകാല പണിമുടക്ക് സമരം ആരംഭിച്ചിരിക്കുന്നതെന്ന് സി ഐ ടി യു ജില്ലാ പ്രസിഡന്റ് കെ എന്‍ ഗോപിനാഥ്, നോണ്‍ ബാങ്കിംഗ് ആന്റ് പ്രൈവറ്റ് ഫിനാന്സ്് എംപ്ലോയീസ് അസോസിയേഷന് (സി ഐ ടി യു) മുത്തൂറ്റ് ഫിനാന്‍സ് യൂനിറ്റ്് സെക്രട്ടറി നിഷ കെ ജയന്, ജനറല്‍ സെക്രട്ടറി സി സി രതീഷ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.ഡിസംബര്‍ ഏഴിനാണ് 166 ജീവനക്കാരെ യതൊരു മുന്നറിയിപ്പുമില്ലാതെ പിരിച്ചുവിട്ടത്.എതാനും നാളുകള്‍ക്ക് മുമ്പ് നടന്ന 52 ദിവസത്തെ പണിമുടക്കിനെ തുടര്‍ന്ന് ഹൈക്കോടതി നിരീക്ഷകന്റെയും തൊഴില്‍വകുപ്പ് ഉന്നത ഉദ്യോഗസ്ഥരുടെയും സി ഐ ടി യുവിന്റെ നേതാക്കളുടെയും സാന്നിധ്യത്തില്‍ ഒപ്പുവെച്ച കരാറിലെ മഷിയുണങ്ങും മുമ്പാണ് മുത്തൂറ്റ് ഫിനാന്‍സ് ജീവനക്കാരെ കമ്പനിയില്‍ നിന്നും പിരിച്ചിവിട്ടുകൊണ്ടുള്ള ഉത്തരവ് ഇറങ്ങിയത്.ഡിസംബര്‍ ഏഴിന് ഓഫിസ് സമയം അവസാനിക്കുന്നതിന് തൊട്ടു മുമ്പാണ് ജീവനക്കാരെ പിരിച്ചുവിട്ടുകൊണ്ടുള്ള ഇ മെയില്‍ സന്ദേശം എത്തിയത്.10 മുതല്‍ 17 വര്‍ഷം വരെ സര്‍വീസുള്ളവരാണ് പിരിച്ചുവിട്ടവരില്‍ ഏറെയും ഉള്ളത് ഇതിലുപരി മുത്തൂറ്റിലെ സി ഐ ടി യു യൂനിയന്റെ മുഴുവന്‍ ഭാരവാഹികളും പിരിച്ചുവിട്ടരില് ഉണ്ടെന്നും ഇവര്‍ പറഞ്ഞു.
ശാഖകള്‍ ലാഭകരമല്ലാത്തതിനാല്‍ പൂട്ടുകയാണെന്നും അതിനാലാണ് പിരിച്ചുവിടുന്നതെന്നുമാണ് ഇവര്‍ പറയുന്നത്. ഇത് അടിസ്ഥാന രഹിതമാണെന്നും ഇവര്‍ പറയുന്നു. പൂട്ടിയ ശാഖകള്‍ എല്ലാം തന്നെ ലാഭകരമായി പ്രവര്‍ത്തിക്കുന്നതാണെന്നും ഇവര്‍ പറയുന്നു. മൂത്തൂറ്റില്‍ നിന്നും തൊഴിലാളി യൂനിയനെ ഇല്ലാതാക്കുന്നതിനാണ് ഇവര്‍ ഇത്തരത്തില്‍ ചെയ്യുന്നതെന്ന് വ്യക്തമായ വിവരം ഉണ്ട്. സാധാരണ ഏതെങ്കിലും ഒരു ശാഖ പൂട്ടുകയാണെങ്കില്‍ അതിലെ ജീവനക്കാരെ മറ്റു ശാഖകളിലേക്ക് മാറ്റുകയാണ് ചെയ്യുന്നത്. എന്നാല്‍ ഇവിടെ അത് ചെയ്യാതെ പൂട്ടിയ ശാഖയിലെ ജീവനക്കാരെ പിരിച്ചു വിടുന്ന രീതിയാണ് മാനേജ്മെന്റ് സ്വീകരിച്ചതെന്നും ഇവര്‍ പറയുന്നു.പിരിച്ചു വിട്ട ജീവനക്കാരുടെ നേതൃത്വത്തില്‍ കഴിഞ്ഞ മൂന്നാഴ്ചയായി കമ്പനിയുടെ ഹെഡ് ഓഫിസിനു മുന്നില്‍ സത്യാഗ്രഹം നടത്തിവരികയാണ്.വിഷയം പരിഹരിക്കാന്‍ സംസ്ഥാന ലേബര്‍ കമ്മീഷണര്‍ രണ്ടു തവണ ചര്‍ച്ചയക്ക് വിളിച്ചുവെങ്കിലും മാനേജ്മെന്റ്് പങ്കെടുത്തില്ല.തുടര്‍ന്ന് തൊഴില്‍ വകുപ്പ് മന്ത്രി ഇടപെട്ട് ഡിസംബര്‍ 31 ന് ചര്‍ച്ചയക്ക് വിളിച്ചുവെങ്കിലും മാനേജ്മെന്റിന്റെ പിടിവാശി മൂലം അത് പരാജയപ്പെടുകയായിരുന്നുവെന്നും ഇവര്‍ പറഞ്ഞു.ഇതേ തുടര്‍ന്നാണ് ജനുവരി രണ്ടു മുതല്‍ അനിശ്ചിത കാല പണിമുടക്ക് ആരംഭിച്ചതെന്നും ഇവര്‍ പറഞ്ഞു.20 ഇന ആവശ്യം ഉയര്‍ത്തി 2019 ആഗസ്ത് 20 മുതല്‍ നത്തിയ പണിമുടക്കില്‍ പങ്കെടുത്തതിന്റെ പേരിലാണ് ജീവനക്കാര്‍ക്കെതിരെ ഇത്തരം പ്രതികാര നടപടി മാനേജ്മെന്റ് സ്വീകരിച്ചത്.അന്ന് സമരം അവസാനിപ്പിച്ചുകൊണ്ടു നടന്ന ഒത്തു തീര്പ്പുവ്യവസ്ഥയില് സമരത്തിന്റെ പേരില്‍ ജീവനക്കാര്‍ക്കെതിരെ യാതൊരു വിധ പ്രതികാര നടപടിയും സ്വീകരിക്കില്ലെന്ന്് മാനേജ്മെന്റ് വ്യക്തമാക്കിയിട്ടുള്ളതാണെന്നും ഇവര്‍ പറഞ്ഞു.ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ട് മുത്തൂറ്റിലെ യൂനിയെ തകര്‍ക്കുകയെന്നതാണ് ഇവരുടെ ലക്ഷ്യമെന്നും ഏകപക്ഷീയമായ മാനേജ്മെന്റ് നിലപാട് അംഗീകരിക്കില്ലെന്നും ഇവര്‍ പറഞ്ഞു.