കൊറോണ പ്രതിരോധം: പതിവ് വാർത്താസമ്മേളനം നാളെ മുതൽ ഉണ്ടാവില്ലെന്ന് മുഖ്യമന്ത്രി

സ്പ്രിംഗളർ പിആർ കമ്പനിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് ഉന്നയിച്ച ആരോപണങ്ങൾ ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

Update: 2020-04-16 14:15 GMT
കൊറോണ പ്രതിരോധം: പതിവ് വാർത്താസമ്മേളനം നാളെ മുതൽ ഉണ്ടാവില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കൊറോണ പ്രതിരോധവുമായി ബന്ധപ്പെട്ട പതിവ് വാർത്താസമ്മേളനം നാളെ മുതൽ ഉണ്ടാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നാളെ മുതൽ വൈകീട്ട് ഇത്തരം കൂടിക്കാഴ്ചകൾ ഉണ്ടാവില്ല. ഇടവിട്ട ഏതെങ്കിലും ദിവസങ്ങളിൽ കാണാമെന്നും അദ്ദേഹം പറഞ്ഞു.

സ്പ്രിംഗളർ പിആർ കമ്പനിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് ഉന്നയിച്ച ആരോപണങ്ങൾ ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. പ്രതിപക്ഷ നേതാവിന് കാര്യങ്ങൾ മനസിലാക്കാൻ കുറച്ച് സമയമെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ കഴിഞ്ഞ ദിവസം വിശദമായി പറഞ്ഞതാണ്. അതിനാൽ അതിലേക്ക് കൂടുതലായി പോവുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Tags:    

Similar News