മുഖ്യമന്ത്രിയുടെ വെബ്സൈറ്റിനും സമൂഹമാധ്യമ അക്കൗണ്ടിനും ഒരുവർഷം ചിലവാക്കുന്നത് 1.10 കോടി
19 മന്ത്രിമാരുടെ വെബ്സൈറ്റുകളുടെ പ്രതിവർഷ പരിപാലന ചെലവ് 18 ലക്ഷം രൂപയാണ്. രണ്ട് ഉദ്യോഗസ്ഥർക്കാണ് സൈറ്റുകളുടെ ചുമതല നൽകിയിട്ടുള്ളത്.
തിരുവനന്തപുരം: ഒരുവർഷം മുഖ്യമന്ത്രി പിണറായി വിജയന്റെ സമൂഹമാധ്യമ അക്കൗണ്ടുകളും ഔദ്യോഗിക വെബ്സൈറ്റും പരിപാലിക്കാൻ ചിലവാക്കുന്ന തുക 1.10 കോടി. ഇവ കൈകാര്യം ചെയ്യുന്ന 12 ജീവനക്കാർക്കു ശമ്പള ഇനത്തിൽ 82 ലക്ഷം രൂപയാണ് ഒരുവർഷം നൽകുന്നത്.
പ്രതിമാസം ഒരാൾക്കു ചെലവാക്കുന്നത് ശരാശരി 57,000 രൂപയാണ്. പബ്ലിക്ക് റിലേഷൻസ് വകുപ്പ് സി ഡിറ്റിന് പണം അനുവദിച്ച് ഉത്തരവിറക്കി. മുഖ്യമന്ത്രിയുടെ വെബ്സൈറ്റ്, സമൂഹമാധ്യമ പരിപാലത്തിന് 4 മാസമായി നൽകാനുണ്ടായിരുന്ന കുടിശികയായ 36,07,209 രൂപയും അനുവദിച്ചിട്ടുണ്ട്.
അതേസമയം, 19 മന്ത്രിമാരുടെ വെബ്സൈറ്റുകളുടെ പ്രതിവർഷ പരിപാലന ചെലവ് 18 ലക്ഷം രൂപയാണ്. രണ്ട് ഉദ്യോഗസ്ഥർക്കാണ് സൈറ്റുകളുടെ ചുമതല നൽകിയിട്ടുള്ളത്.