തദ്ദേശതിരഞ്ഞെടുപ്പിലെ സഖ്യം: ലീഗ് തീരുമാനം സ്വാഗതാര്‍ഹമെന്ന് കേരള സുന്നി യുവജനവേദി

പൗരത്വ ഭേദഗതി സമരവുമായി ബന്ധപ്പെട്ട് ഇന്ത്യയിലുടനീളം രൂപപ്പെട്ടുവന്ന ദലിത്-പിന്നാക്ക -ന്യൂനപക്ഷ ഐക്യത്തിന് ഈ തീരുമാനം ഏറെ സഹായകമാവും.

Update: 2020-06-18 06:28 GMT

കോഴിക്കോട്: തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ ചെറുകക്ഷികളുമായി സഖ്യത്തില്‍ ഏര്‍പ്പെടുമെന്ന മുസ്ലിം ലീഗ് നേതൃത്വയോഗ തീരുമാനം എന്തുകൊണ്ടും സ്വാഗതാര്‍ഹമാണെന്ന് കേരള സുന്നി യുവജനവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി മരുത അബ്ദുല്‍ ലത്തീഫ് മൗലവി അഭിപ്രായപ്പെട്ടു. പൗരത്വ ഭേദഗതി സമരവുമായി ബന്ധപ്പെട്ട് ഇന്ത്യയിലുടനീളം രൂപപ്പെട്ടുവന്ന ദലിത്-പിന്നാക്ക -ന്യൂനപക്ഷ ഐക്യത്തിന് ഈ തീരുമാനം ഏറെ സഹായകമാവും.

തിരഞ്ഞെടുപ്പിലും ജനാധിപത്യപാര്‍ട്ടികളുടെ ഐക്യനിരയ്ക്ക് നേതൃത്വം നല്‍കാന്‍ ലീഗ് മുന്നിട്ടിറങ്ങണം. അത് സമുദായത്തിനും സമൂഹത്തിനും ഏറെ ഗുണംചെയ്യും. അതോടൊപ്പം രാഷ്ട്രീയത്തിനും വിഭാഗീയതയ്ക്കും അതീതമായി മുസ്ലിം രാഷ്ട്രീയസംഘടനകളുടെയും മഹല്ല് ജമാഅത്തുകളുടെയും ഐക്യനിരയ്ക്കു നേതൃത്വം നല്‍കാനും ലീഗ് തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

Tags:    

Similar News