തിരഞ്ഞെടുപ്പ് ഗോദയില്‍ ബിഇഎഫ്‌ഐ ജില്ലാ പ്രസിഡന്റും

മാണി തോമസിന് കെട്ടി വക്കാനുള്ള തുക ബാങ്കുകളിലെ കരാര്‍ജീവനക്കാരും ദിവസക്കൂലിക്കാരും പിരിച്ചെടുത്ത് നല്‍കി.

Update: 2020-11-17 10:26 GMT

ബിസിസിഇഎഫ് ജില്ലാ സെക്രട്ടറി സീമ അജിത് മാണി തോമസിന് കെട്ടി വക്കാനുള്ള പണം കൈമാറുന്നു




കൊച്ചി: ബാങ്കിങ് മേഖലയിലെ ദിവസക്കൂലിക്കാരുടെയും കരാര്‍ ജീവനക്കാരുടെയും സംഘടനയായ ബാങ്ക് കോണ്‍ട്രാക്ച്വല്‍ ആന്റ് കോണ്‍ട്രാക്ട് എംപ്ലോയീസ് ഫെഡറേഷന്‍ (ബി.ഇ.എഫ്.ഐ.) ജില്ലാ പ്രസിഡന്റ് മാണി തോമസ് തൃക്കാക്കര മണ്ഡലം 9ാം വാര്‍ഡ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥി. മാണി തോമസിന് കെട്ടി വക്കാനുള്ള തുക ബാങ്കുകളിലെ കരാര്‍ജീവനക്കാരും ദിവസക്കൂലിക്കാരും പിരിച്ചെടുത്ത് നല്‍കി. കാക്കനാട് നിലംപതിഞ്ഞിമുകള്‍ കവലയില്‍ നടന്ന യോഗത്തില്‍ ജി.വേണുഗോപാല്‍ അധ്യക്ഷത വഹിച്ചു. തക്കാക്കര മുനിസിപ്പല്‍ ചെയര്‍മാന്‍ കെ ടി എല്‍ദോ, വാര്‍ഡ് സെക്രട്ടറി പി എ വേലായുധന്‍, ബിസിസിഇഎഫ് സംസ്ഥാന പ്രസിഡന്റ് കെ വി ജോര്‍ജ്ജ്, കെ എസ് രവിന്ദ്രന്‍ പങ്കെടുത്തു. ബിസിസിഇഎഫ് ജില്ലാ സെക്രട്ടറി സീമ അജിത് കെട്ടി വക്കാനുള്ള പണം കൈമാറി.

ബാങ്കിംഗ് മേഖലയില്‍ നിന്ന് അടുത്തിടെയാണ് മാണി തോമസ് വിരമിച്ചത്. ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ ജില്ലാ പ്രസിഡന്റ്, കനറാ ബാങ്ക് സ്റ്റാഫ് യൂനിയന്‍ (ബെഫി ) സംസ്ഥാന കമ്മിറ്റി അംഗം എന്നിങ്ങനെയുള്ള നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇപ്പോള്‍ ബെഫി സംസ്ഥാന കമ്മിറ്റി അംഗമാണ്.

Tags:    

Similar News