എംപി വീരേന്ദ്രകുമാറിന്റെ നിര്യാണത്തില്‍ അനുശോചിച്ചു

എംപി വീരേന്ദ്രകുമാറിന്റെ നിര്യാണം മലയാളികള്‍ക്കും , വയനാട്ട്കാര്‍ക്ക് പ്രത്യേകിച്ചും വലിയൊരു നഷ്ടമാണെന്നും ചെയര്‍മാന്‍ സയ്യിദ് ഹാഷിം അല്‍ ഹദ്ദാദ്, ജനറല്‍ സെക്രട്ടറി നിസാം എ പി എന്നിവര്‍ അനുശോചന കുറിപ്പില്‍ പറഞ്ഞു.

Update: 2020-05-29 02:47 GMT

പെരുമ്പിലാവ്(തൃശൂര്‍): മുന്‍ കേന്ദ്രസംസ്ഥാന മന്ത്രിയും രാജ്യസഭാംഗവും മാതൃഭൂമി മാനേജിംഗ് ഡയരക്ടറുമായ എംപി വീരേന്ദ്രകുമാറിന്റെ നിര്യാണത്തില്‍ ഇമാം ഹദ്ദാദ് ചാരിറ്റബില്‍ ട്രസ്റ്റ് അനുശോചനം രേഖപ്പെടുത്തി.

രാഷ്ട്രീയ നേതാവ് എന്നതിനേക്കാള്‍ ഉപരി പത്രപ്രവര്‍ത്തകനും ഗ്രന്ഥകാരനും യാത്രാ പ്രിയനുമായിരുന്നു മനുഷ്യ സ്‌നേഹിയായ വീരന്‍.

ഒട്ടനവധി പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹനായ ഇദ്ദേഹം എന്നും ഈ രാജ്യം നേരിടുന്ന ഭീകരമായ ഫാഷിസ്റ്റ് വല്‍ക്കരണത്തിനെതിരെ ശക്തമായി സംസാരിക്കുകയും എഴുതുകയും നിലപാടെടുക്കുകയും ചെയ്ത ധീരനാണ്.

എംപി വീരേന്ദ്രകുമാറിന്റെ നിര്യാണം എല്ലാ അര്‍ത്ഥത്തിലും മലയാളികള്‍ക്കും , വയനാട്ട്കാര്‍ക്ക് പ്രത്യേകിച്ചും വലിയൊരു നഷ്ടമാണെന്നും ഇമാം ഹദ്ദാദ് ചാരിറ്റബില്‍ ട്രസ്റ്റ്
 ചെയര്‍മാന്‍ സയ്യിദ് ഹാഷിം അല്‍ ഹദ്ദാദ്, ജനറല്‍ സെക്രട്ടറി നിസാം എ പി എന്നിവര്‍ അനുശോചന കുറിപ്പില്‍ പറഞ്ഞു.  

Tags:    

Similar News