കര്‍ഷര്‍ക്ക് ഐക്യദാര്‍ഢ്യവുമായി പുതുവല്‍സര ദിനത്തില്‍ കൊച്ചിയില്‍ സമ്മേളനവും കര്‍ഷക റാലിയും

പുതുവല്‍സര ദിനത്തില്‍ വൈകുന്നേരം 3.30ന് കച്ചേരിപ്പടി ഗാന്ധി സ്മൃതിമണ്ഡപത്തില്‍നിന്നും ആരംഭിക്കുന്ന റാലി ജസ്റ്റിസ് പി കെ ഷംസുദ്ദീന്‍ ഉദ്ഘാടനം ചെയ്യും. ഒരു മുതിര്‍ന്ന കര്‍ഷകന്‍ റാലി ഫ്‌ലാഗ് ഓഫ് ചെയ്യും. ട്രാക്ടര്‍ തുടങ്ങി വിവിധ കാര്‍ഷികോപകരണങ്ങളുടെ അകമ്പടിയോടെ നടത്തപ്പെടുന്ന റാലി മേനക ജംഗ്ഷന്‍ ചുറ്റി തിരികെ ഹെലിപാഡിനു സമീപം സമാപിക്കും.തുടര്‍ന്നു നടക്കുന്ന സമ്മേളനം പ്രഫ എം കെ സാനു മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും

Update: 2020-12-29 05:19 GMT

കൊച്ചി: കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്ന കര്‍ഷക വിരുദ്ധ നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹിയിലെ കൊടും ശൈത്യത്തില്‍ പോരാട്ടം നടത്തുന്ന ലക്ഷക്കണക്കിന് കര്‍ഷകര്‍ക്കും കുടുംബാംഗങ്ങള്‍ക്കും കേരള ജനതയുടെ പേരില്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഇന്ത്യന്‍ ഹ്യൂമണ്‍ റൈറ്റ്‌സ് വാച്ചിന്റെ നേതൃത്വത്തില്‍ പുതുവല്‍സരദിനത്തില്‍ വിവിധ മനുഷ്യാവകാശ-സാമൂഹിക പ്രസ്ഥാനങ്ങള്‍ ഒന്നുചേര്‍ന്ന് കര്‍ഷക റാലിയും ഐക്യദാര്‍ഢ്യ സമ്മേളനവും നടത്തുമെന്ന് ഇന്ത്യന്‍ ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് ഭാരവാഹികളായ ഫെലിക്‌സ് ജെ പുല്ലൂടന്‍, അഡ്വ. ജോണ്‍ ജോസഫ്, പ്രഫ. കെ ബി വേണുഗോപാല്‍, ജോര്‍ജ്ജ് കാട്ടുനിലത്ത്, പ്രഫ. സൂസന്‍ ജോണ്‍, പി എ പ്രേംബാബു എന്നിവര്‍ പറഞ്ഞു.

പുതുവല്‍സര ദിനത്തില്‍ വൈകുന്നേരം 3.30ന് കച്ചേരിപ്പടി ഗാന്ധി സ്മൃതിമണ്ഡപത്തില്‍നിന്നും ആരംഭിക്കുന്ന റാലി ജസ്റ്റിസ് പി കെ ഷംസുദ്ദീന്‍ ഉദ്ഘാടനം ചെയ്യും. ഒരു മുതിര്‍ന്ന കര്‍ഷകന്‍ റാലി ഫ്‌ലാഗ് ഓഫ് ചെയ്യും. ട്രാക്ടര്‍ തുടങ്ങി വിവിധ കാര്‍ഷികോപകരണങ്ങളുടെ അകമ്പടിയോടെ നടത്തപ്പെടുന്ന റാലി മേനക ജംഗ്ഷന്‍ ചുറ്റി തിരികെ ഹെലിപാഡിനു സമീപം സമാപിക്കും.തുടര്‍ന്നു നടക്കുന്ന സമ്മേളനം പ്രഫ എം കെ സാനു മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും. ഫെലിക്‌സ് ജെ പുല്ലൂടന്‍ അധ്യക്ഷത വഹിക്കും. പ്രഫ. കെ. അരവിന്ദാക്ഷന്‍, കൊച്ചി മേയര്‍ അഡ്വ. എം അനില്‍ കുമാര്‍, ടി ജെ വിനോദ് എം എല്‍ എ എന്നിവര്‍ ഐക്യദാര്‍ഢ്യ പ്രഭാഷണങ്ങള്‍ നടത്തും.

വിവിധ സംഘടനകളെ പ്രതിനിധാനം ചെയ്ത് തോമസ് മാത്യു, ബോണി തോമസ്, എ ആര്‍ രതീശന്‍, ഫാ. സെബാസ്റ്റ്യന്‍ കറുകപ്പിള്ളി, അഡ്വ. ജോണ്‍ ജോസഫ്, പ്രഫ. കെ ബി വേണുഗോപാല്‍, പ്രഫ. പി വി മത്തായി, ജോര്‍ജ്ജ് കാട്ടുനിലത്ത്, വി എം മൈക്കിള്‍, കെ പി സേതുനാഥ്, പവിത്രന്‍ തില്ലങ്കേരി, ഷൈജു ആന്റണി, അഡ്വ. കെ വി ഭദ്രകുമാരി, എം കെ ദാസന്‍, പി എ പ്രേംബാബു, ജ്യോതിവാസ് പറവൂര്‍, വി സി ജെന്നി, എം പി ജോര്‍ജ്ജ്, ഡോ. മേരിദാസ് കല്ലൂര്‍, ആദം അയൂബ്, പ്രഫ. സൂസന്‍ ജോണ്‍, സി. ടീന ജോസ്, ഷാജഹാന്‍ അബ്ദുള്‍ ഖാദര്‍, കെ ഡി മാര്‍ട്ടിന്‍ സംസാരിക്കും.കേരളം കര്‍ഷകര്‍ക്കൊപ്പം എന്നാലേഖനം ചെയ്ത നൂറുകണക്കിന് ബലൂണുകള്‍ ആകാശത്തേയ്ക്കു പറത്തിവിട്ട് ജാഥാംഗങ്ങള്‍ കര്‍ഷക ഐക്യദാര്‍ഢ്യ പ്രതിജ്ഞയെടുക്കും.

2021 കര്‍ഷക വര്‍ഷമായി പ്രഖ്യാപിച്ചുകൊണ്ട് കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ, കോര്‍പ്പറേറ്റ് പ്രീണന, മനുഷ്യാവകാശ ധ്വംസന നിലപാടിനെതിരെയുള്ള വര്‍ഷം നീണ്ടുനില്‍ക്കുന്ന സമര പരിപാടികള്‍ സമാപന സമ്മേളനത്തില്‍ പ്രസിദ്ധപ്പെടുത്തും.ആര്‍ എസ് എസ് നയങ്ങള്‍ നടപ്പിലാക്കുവാന്‍ ശ്രമിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ ദലിത് -ന്യൂനപക്ഷ വിരുദ്ധ സവര്‍ണ്ണ പ്രീണന നയങ്ങള്‍ക്കെതിരെയും സമ്മേളനം ശബ്ദമുയര്‍ത്തും.ഗാന്ധിയന്‍ കളക്റ്റീവ്, ഗ്രേറ്റര്‍ കൊച്ചിന്‍ ഡെവലപ്‌മെന്റ് വാച്ച്, വരാപ്പുഴ അതിരൂപത അഗ്രി-ഫോറം, ആര്‍ച്ച് ഡയോസിഷന്‍ സുതാര്യത സമിതി, ഏകത പരിഷത്, സ്വരാജ് ഇന്ത്യ, ഓള്‍ ഇന്ത്യാ ക്രാന്തികാരി കിസാന്‍ സഭ, ജനാധിപത്യ സംരക്ഷണവേദി, ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ട്രേഡ് യൂണിയന്‍, ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനം, തനിമ സാംസ്‌കാരിക വേദി, ടിയുസിഐ, എ ഐ കെ എഫ്, എസ് വി ജെ പി, എസ് ഐ വി, ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ എന്നീ സംഘടനകളുടെ പ്രതിനിധികള്‍ റാലിയിലും സമ്മേളനത്തിലും പങ്കെടുക്കുമെന്നും സംഘാടകര്‍ അറിയിച്ചു.

Tags:    

Similar News