ജനാധിപത്യത്തില്‍ പ്രതിഷേധിക്കാനുള്ള അവകാശം ജനങ്ങള്‍ക്കുണ്ടെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി

കരിങ്കൊടി കാണാന്‍ പറ്റില്ല.മുഖ്യമന്ത്രി പങ്കെടുക്കുന്ന ചടങ്ങുകളില്‍ കറുത്ത മാസ്‌കും കറുത്ത ഷര്‍ട്ടും ഉപയോഗിക്കാന്‍ പറ്റില്ല എന്ന് പറയുന്നത് ജനാധിപത്യ രാജ്യത്ത് ഭൂഷണമല്ല

Update: 2022-06-12 06:03 GMT
ജനാധിപത്യത്തില്‍ പ്രതിഷേധിക്കാനുള്ള അവകാശം ജനങ്ങള്‍ക്കുണ്ടെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി

കൊച്ചി: ജനാധിപത്യത്തില്‍ പ്രതിഷേധിക്കാനുള്ള അവകാശം ജനങ്ങള്‍ക്കുണ്ടെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.കരിങ്കൊടി പാടില്ല,മുഖ്യമന്ത്രി പങ്കെടുക്കുന്ന ചടങ്ങുകളില്‍ കറുത്ത മാസ്‌കും കറുത്ത ഷര്‍ട്ടും ഉപയോഗിക്കാന്‍ പറ്റില്ല എന്നൊക്കെ പറയുന്നത് ജനാധിപത്യ രാജ്യത്ത് ഭൂഷണമല്ല.പോലിസ് രാജ് സൃഷ്ടിക്കുന്നത് കേരളത്തിലെ അന്തരീക്ഷത്തിന് യോജിച്ചതല്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

Tags:    

Similar News