ജോജു ജോര്‍ജ്ജിനെ ഒത്തു തീര്‍പ്പില്‍ നിന്നും പിന്തിരിപ്പിച്ചത് സിപിഎം എന്ന് കെ ബാബു എംഎല്‍എ
എറണാകുളത്തെ സിപിഎം എംഎല്‍എയുടെ മധ്യസ്ഥതയില്‍ മാത്രമെ ഒത്തുതീര്‍പ്പുണ്ടാക്കാവു എന്ന് അദ്ദേഹത്തോട് പറഞ്ഞതായിട്ടാണ് തനിക്ക് അറിയാന്‍ കഴിഞ്ഞതെന്നും കെ ബാബു പറഞ്ഞു
കൊച്ചി: നടന്‍ ജോജു ജോര്‍ജ്ജുമായി ഉണ്ടായ പ്രശ്‌നം പരിഹരിക്കാന്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ഭാഗത്തു നിന്നും ജോജു ജോര്‍ജ്ജിന്റെ ഭാഗത്ത് നിന്നും ശ്രമിച്ചുവെന്നും എന്നാല്‍ ജോജുവിനെ ഇതില്‍ നിന്നും പിന്തിരിപ്പിച്ചത് സിപിഎം ആണെന്നാണ് തനിക്ക് മനസിലായതെന്നും കോണ്‍ഗ്രസ് നേതാവ് കെ ബാബു എംഎല്‍എ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.ഒത്തു തീര്‍പ്പിന് ആദ്യ ഘട്ടത്തില്‍ ജോജു ജോര്‍ജ്ജ് സമ്മതിച്ചുവെങ്കിലും പിന്നീട് ചില ഇടതുപക്ഷ എംഎല്‍എമാര്‍ അദ്ദേഹത്തെ പിന്തിരിപ്പിച്ചുവെന്നാണ് തനിക്ക് മനസിലായത്.
എറണാകുളത്തെ സിപിഎം എംഎല്‍എയുടെ മധ്യസ്ഥതയില്‍ മാത്രമെ ഒത്തുതീര്‍പ്പുണ്ടാക്കാവു എന്ന് അദ്ദേഹത്തോട് പറഞ്ഞതായിട്ടാണ് തനിക്ക് അറിയാന്‍ കഴിഞ്ഞതെന്നും കെ ബാബു പറഞ്ഞു.പരസ്യമായി മാപ്പു പറയണമെന്നും ജോജുവിന്റെ കാറു റിപ്പയര്‍ ചെയ്തു കൊടുക്കണമെന്നുമാണ് പറഞ്ഞത്. തങ്ങള്‍ ജോജു ജോര്‍ജ്ജിനെ തടയാന്‍ വേണ്ടിയല്ല സമരം നടത്തിയത്. അനിഷ്ട സംഭവങ്ങള്‍ക്കെല്ലാം ഉത്തരവാദി നടന്‍ ജോജു ജോര്‍ജ്ജാണെന്നും കെ ബാബു പറഞ്ഞു.കോണ്‍ഗ്രസ് നടത്തിയ വഴിതടയല്‍ സമരത്തിനിടയില്‍ നടന്‍ ജോജു ജോര്‍ജ്ജാണ് പ്രകോപനപരമായി പെരുമാറിയതെന്നും കെ ബാബു പറഞ്ഞു.
നടുറോഡില്‍ യാത്രാ തടസം ഉണ്ടാക്കി നടത്തുന്ന സമരത്തോട് സിപിഎം ന് വിയോജിപ്പാണോയെന്നും കെ ബാബു ചോദിച്ചു.വിയോജിപ്പാണെങ്കില്‍ സിപിഎം നേതൃത്വം അക്കാര്യം വ്യക്തമാക്കണമെന്നും കെ ബാബു ആവശ്യപ്പെട്ടു.റോഡ് തടഞ്ഞ് ഗതാഗതം തടസ്സപ്പെടുത്തി സിനിമാ ഷൂട്ടിംഗ് നടത്താറുണ്ടെന്നും അത് ശരിയാണോയെന്നും കെ ബാബു പറഞ്ഞു.