സംസ്ഥാനത്ത് കണ്‍സ്യൂമര്‍ഫെഡ് ബക്രീദ് വിപണി ആരംഭിച്ചു

ഇന്ന് മുതല്‍ 12 വരെ നീണ്ടുനില്‍ക്കുന്ന വിപണിയില്‍ 13 ഇനം നിത്യോപയോഗ സാധനങ്ങള്‍ 50 ശതമാനം വരെ വിലക്കുറവില്‍ ലഭ്യമാകും. ജില്ലാ കേന്ദ്രങ്ങളിലെ കണ്‍സ്യൂമര്‍ഫെഡ് ഔട്ട്ലെറ്റുകള്‍ വഴിയാണ് നിത്യോപയോഗ സാധനങ്ങള്‍ സബ്സിഡി നിരക്കില്‍ ലഭ്യമാക്കുന്നത്.

Update: 2019-08-06 15:01 GMT

തിരുവനന്തപുരം: കണ്‍സ്യൂമര്‍ഫെഡ് ബക്രീദ് വിപണിയുടെ സംസ്ഥാനതല ഉദ്ഘാടനവും ആദ്യ വില്‍പ്പനയും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിച്ചു. ഇന്ന് മുതല്‍ 12 വരെ നീണ്ടുനില്‍ക്കുന്ന വിപണിയില്‍ 13 ഇനം നിത്യോപയോഗ സാധനങ്ങള്‍ 50 ശതമാനം വരെ വിലക്കുറവില്‍ ലഭ്യമാകും. ജില്ലാ കേന്ദ്രങ്ങളിലെ കണ്‍സ്യൂമര്‍ഫെഡ് ഔട്ട്ലെറ്റുകള്‍ വഴിയാണ് നിത്യോപയോഗ സാധനങ്ങള്‍ സബ്സിഡി നിരക്കില്‍ ലഭ്യമാക്കുന്നത്.

സപ്തംബര്‍ 1 മുതല്‍ 10 വരെ നീണ്ടുനില്‍ക്കുന്ന ഓണ വിപണിയും കണ്‍സ്യൂമര്‍ഫെഡ് സംഘടിപ്പിക്കുന്നുണ്ട്. സംസ്ഥാനത്തെ 200 ത്രിവേണി സ്റ്റോറുകള്‍ക്ക് പുറമേ നീതി സ്റ്റോറുകള്‍ തെരഞ്ഞെടുക്കപ്പെടുന്ന സഹകരണ സംഘങ്ങളുടെ വിപണന കേന്ദ്രങ്ങള്‍ ഉള്‍പ്പടെ 3500 ഓണം വിപണി കേന്ദ്രങ്ങളാണ് ഇത്തവണ ഒരുക്കുന്നത്. തിരുവനന്തപുരം മണക്കാട് ത്രിവേണി സ്റ്റോര്‍ അങ്കണത്തില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാന്‍ എം മെഹബൂബ് അധ്യക്ഷത വഹിച്ചു. കണ്‍സ്യൂമര്‍ഫെഡ് എക്സിക്യൂട്ടീവ് 

Tags:    

Similar News