സംസ്ഥാനത്തെ സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ്
പവന്റെ വില 960 രൂപ കുറഞ്ഞ് 56,640 രൂപയായി
തിരുവനന്തപുരം:സംസ്ഥാനത്തെ സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ്. പവന്റെ വില 960 രൂപ കുറഞ്ഞ് 56,640 രൂപയായി. ഗ്രാമിന്റെ വിലയാകട്ടെ 120 രൂപ കുറഞ്ഞ് 7,080 രൂപയുമായി. ഇതോടെ രണ്ട് ദിവസത്തിനിടെ പവന്റെ വിലയില്‍ 1,760 രൂപയാണ് ഇടിവുണ്ടായത്.ഡോളര്‍ ശക്തിയാര്‍ജിച്ചതാണ് സ്വര്‍ണത്തിന് തിരിച്ചടിയായത്. ഇസ്രായേല്‍-ഹിസ്ബുള്ള സംഘര്‍ഷത്തിന് അയവുവന്നേക്കുമെന്ന സൂചനകളും സ്വര്‍ണ വിലയെ ബാധിച്ചു.
നവംബര്‍ 1 ന് സ്വര്‍ണവില 59080 ആയിരുന്നു. നവംബര്‍ 2 ന് വില 120 രൂപ കുറഞ്ഞ് 58960 ആയി തുടര്‍ന്ന് നവംബര്‍ 3 ന് വിലയില്‍ മാറ്റമില്ലാതെ 58960 തന്നെയാണ്. നവംബര്‍ 4 നും സ്വര്‍ണവിലയില്‍ മാറ്റമില്ല. നവംബര്‍ 5 ന് 120 രൂപ കുറഞ്ഞ് 58, 840 എത്തി, നവംബര്‍ 6 ന് 80 രൂപ കൂടി 58920 ഉം നവംബര്‍ 7 ന് 1320 രൂപ കുറഞ്ഞ് 57,600 ആയി, നവംബര്‍ 8 ന് 58280 ആയി, നവംബര്‍ 9 ന് 80 രൂപ കുറഞ്ഞ് 58200 ആയി നവംബര്‍ 10 നും അതെ വില തുടര്‍ന്നു, നവംബര്‍ 11 ന് 440 രൂപ കുറഞ്ഞ് 57760 ആയി, നവംബര്‍ 12 ന് 56680 രൂപയും നവംബര്‍ 13 ന് സ്വര്‍ണവില 320 രൂപ കുറഞ്ഞ് 56360 ഉം നവംബര്‍ 14 ന് 880 രൂപ കുറഞ്ഞ് 55480 , നവംബര്‍ 15 ന് 55560,നവംബര്‍ 16 ന് 55480 നവംബര്‍ 17 ന് 55,480, നവംബര്‍ 18 ന് 55960, നവംബര്‍ 19 ന് 56520 , നവംബര്‍ 20 ന് 56,920 , നവംബര്‍ 21 ന് 57160, നവംബര്‍ 22 ന് 640 കൂടി 57800, നവംബര്‍ 23 ന് 58400 , നവംബര്‍ 24 ന് 58400, നവംബര്‍ 25 ന് 57,600, നവംബര്‍ 26 ന് 56,640 എന്നിങ്ങനെയാണ് വില നിലവാരം.
ആഗോള വിപണിയില്‍ സ്പോട് ഗോള്‍ഡ് വില ട്രോയ് ഔണ്‍സിന് 2,624 ഡോളര്‍ നിലവാരത്തിലാണ്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സില്‍ 10 ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില 75,472 രൂപയുമാണ്.