തൃശൂര്‍ ജില്ലയിലെ കണ്ടെയ്ന്‍മെന്റ് സോണുകള്‍ പുതുക്കി
ചാവക്കാട് നഗരസഭ, ഏങ്ങണ്ടിയൂര്‍ പഞ്ചായത്ത് എന്നിവ പൂര്‍ണമായും തൃശൂര്‍ കോര്‍പറേഷനിലെ 24,25,26,27, 31,33 ഡിവിഷനുകളുമാണ് സോണില്‍ നിന്ന് ഒഴിവാക്കിയത്.
തൃശൂര്‍: ജില്ലയില്‍ കണ്ടെയ്ന്‍മെന്റ് സോണുകള്‍ പുതുക്കി. മൂന്ന് തദ്ദേശ സ്ഥാപനങ്ങളിലെ പ്രദേശങ്ങള്‍ കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്ന് ഒഴിവാക്കി. ചാവക്കാട് നഗരസഭ, ഏങ്ങണ്ടിയൂര്‍ പഞ്ചായത്ത് എന്നിവ പൂര്‍ണമായും തൃശൂര്‍ കോര്‍പറേഷനിലെ 24,25,26,27, 31,33 ഡിവിഷനുകളുമാണ് സോണില്‍ നിന്ന് ഒഴിവാക്കിയത്.
എന്നാല്‍, ജൂണ്‍ 21, 24 തീയതികളില്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ ആയി പ്രഖ്യാപിച്ച 5 തദ്ദേശ സ്ഥാപന പ്രദേശങ്ങള്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ ആയി തുടരും.
തൃശൂര്‍ കോര്‍പറേഷനിലെ 3,32,35,36,39,48,49 ഡിവിഷനുകള്‍, കുന്നംകുളം നഗരസഭയിലെ 7,8,11,15,19,20 ഡിവിഷനുകള്‍, കാട്ടകാമ്പാല്‍ പഞ്ചായത്തിലെ 6,7,9 വാര്‍ഡുകള്‍, കടവല്ലൂര്‍ പഞ്ചായത്തിലെ 14,15,16 വാര്‍ഡുകള്‍, വെള്ളാങ്കല്ലൂര്‍ പഞ്ചായത്തിലെ 14,15 വാര്‍ഡുകള്‍ എന്നീ പ്രദേശങ്ങള്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ ആയി തുടരും.
ഇവിടങ്ങളില്‍ അവശ്യ സര്‍വ്വീസുകള്‍ മാത്രമേ അനുവദിക്കൂ. കോടതി, ദുരന്തനിവാരണ ജോലിയില്‍ ഏര്‍പ്പെട്ടിട്ടുള്ള സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവയൊഴികെ മറ്റ് സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കരുത്. ബാങ്കിംഗ് സ്ഥാപനങ്ങള്‍ ഉച്ചക്ക് 2 മണി വരെ പകുതി ജീവനക്കാരെ ഉപയോഗിച്ച് പ്രവര്‍ത്തിക്കണം എന്നും ജില്ലാ കലക്ടര്‍ പുറപ്പെടുവിച്ച ഉത്തരവില്‍ പറഞ്ഞു.