കുന്നംകുളം നഗരസഭയിലെ എട്ട് ഡിവിഷനുകള്‍കൂടി കണ്ടെയ്ന്‍മെന്റ് സോണ്‍
മുരിയാട് ഗ്രാമപ്പഞ്ചായത്തിലെ 8,11, 12 വാര്‍ഡുകളും കടങ്ങോട് ഗ്രാമപ്പഞ്ചായത്തിലെ 4,5 വാര്‍ഡുകളും കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ച് ജില്ലാ കലക്ടര്‍ എസ് ഷാനവാസ് ഉത്തരവിറക്കി.
തൃശൂര്‍: കൊവിഡ് രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി കുന്നംകുളം നഗരസഭയിലെ എട്ട് ഡിവിഷനുകള്‍കൂടി പുതുതായി കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചു. 3, 7, 8, 17, 21, 22, 26, 33 എന്നീ ഡിവിഷനുകളും കണ്ടെയ്ന്‍മെന്റ് സോണുകളാക്കി. മുരിയാട് ഗ്രാമപ്പഞ്ചായത്തിലെ 8,11, 12 വാര്‍ഡുകളും കടങ്ങോട് ഗ്രാമപ്പഞ്ചായത്തിലെ 4,5 വാര്‍ഡുകളും കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ച് ജില്ലാ കലക്ടര്‍ എസ് ഷാനവാസ് ഉത്തരവിറക്കി.
നേരത്തെ പ്രഖ്യാപിച്ച കുന്നംകുളം നഗരസഭയുടെ 10, 11,12, 19,20, 25 ഡിവിഷനുകള്‍, മുരിയാട് ഗ്രാമപ്പഞ്ചായത്തിലെ 09, 13, 14 വാര്‍ഡുകള്‍, നടത്തറ ഗ്രാമപ്പഞ്ചായത്തിലെ 8ാം വാര്‍ഡ്, പുത്തന്‍ചിറയിലെ 06, 07 വാര്‍ഡുകള്‍, അന്നമനടയിലെ 17, 07, 08 വാര്‍ഡുകള്‍, അരിമ്പൂരിലെ 5ാം വാര്‍ഡ്, അതിരപ്പിളളിയിലെ 4ാം വാര്‍ഡ്, ഇരിങ്ങാലക്കുട നഗരസഭയിലെ 27ാം ഡിവിഷന്‍ എന്നിവ കണ്ടെയ്ന്‍മെന്റ് സോണുകളായി തുടരും.