സി​പി​എം കോ​ട​തി​യും പോ​ലിസും; വിവാദ പരാമർശവുമായി എം സി ജോ​സ​ഫൈ​ൻ

സ്ത്രീ ​പീ​ഡ​ന​പ​രാ​തി​ക​ളി​ൽ ഏ​റ്റ​വും ക​ർ​ക്ക​ശ​മാ​യ ന​ട​പ​ടി​യെ​ടു​ക്കു​ന്ന പാ​ർ​ട്ടി​യാ​ണ് സി​പി​എം. അ​തി​ൽ അ​ഭി​മാ​ന​മു​ണ്ട്. ഒ​രു നേ​താ​വി​ന്‍റെ കാ​ര്യ​ത്തി​ലും വി​ട്ടു​വീ​ഴ്ച​യു​ണ്ടാ​വി​ല്ല.

Update: 2020-06-05 10:45 GMT

തി​രു​വ​ന​ന്ത​പു​രം: സി​പി​എം കോ​ട​തി​യും പോ​ലിസു​മാ​ണെ​ന്ന വിവാദ പരാമർശവുമായി വ​നി​താ ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ എം സി ജോ​സ​ഫൈ​ൻ. നേ​താ​ക്ക​ൻ​മാ​ർ പ്ര​തി​ക​ളാ​കു​ന്ന കേ​സി​ൽ ക​മ്മി​ഷ​ന്‍റെ ഇ​ട​പെ​ട​ലി​നെ​ക്കു​റി​ച്ചാ​യി​രു​ന്നു അ​ധ്യ​ക്ഷ​യു​ടെ പ്ര​തി​ക​ര​ണം. നി​ങ്ങ​ൾ ചോ​ദി​ക്കു​ന്ന ചോ​ദ്യ​മേ​തെ​ന്ന് എ​നി​ക്ക​റി​യാം. ആ ​കേ​സി​ൽ അ​വ​ർ പ​റ​ഞ്ഞ​താ​ണ് സം​ഘ​ട​നാ പ​ര​മാ​യ ന​ട​പ​ടി​യും പാ​ർ​ട്ടി അ​ന്വേ​ഷ​ണ​വും മ​തി​യെ​ന്ന്. എ​ന്‍റെ പാ​ർ​ട്ടി ഒ​രു കോ​ട​തി​യും പോ​ലിസ് സ്റ്റേ​ഷ​നു​മാ​ണ്. 

സ്ത്രീ ​പീ​ഡ​ന​പ​രാ​തി​ക​ളി​ൽ ഏ​റ്റ​വും ക​ർ​ക്ക​ശ​മാ​യ ന​ട​പ​ടി​യെ​ടു​ക്കു​ന്ന പാ​ർ​ട്ടി​യാ​ണ് സി​പി​എം. അ​തി​ൽ അ​ഭി​മാ​ന​മു​ണ്ട്. ഒ​രു നേ​താ​വി​ന്‍റെ കാ​ര്യ​ത്തി​ലും വി​ട്ടു​വീ​ഴ്ച​യു​ണ്ടാ​വി​ല്ലെ​ന്നും ജോ​സ​ഫൈ​ൻ പ​റ​ഞ്ഞു. പാ​ർ​ട്ടി അ​ന്വേ​ഷി​ക്ക​ട്ടെയെ​ന്ന് പ​രാ​തി​ക്കാ​ർ പ​റ​ഞ്ഞാ​ൽ പി​ന്നെ വ​നി​താ ക​മ്മീ​ഷ​ൻ അ​ന്വേ​ഷി​ക്കേ​ണ്ട കാ​ര്യ​മി​ല്ല. പി കെ ശ​ശി​ക്കെ​തി​രേ കേ​സെ​ടു​ത്തെ​ങ്കി​ലും പ​രാ​തി​ക്കാ​രി​യു​ടെ കു​ടും​ബം പാ​ർ​ട്ടി അ​ന്വേ​ഷ​ണം മ​തി​യെ​ന്നു പ​റ​ഞ്ഞു.

എ​സ് രാ​ജേ​ന്ദ്ര​നും സി കെ ഹ​രീ​ന്ദ്ര​നു​മെ​തി​രേ കേ​സ് എ​ടു​ത്തി​രു​ന്നു. എ ​വി​ജ​യ​രാ​ഘ​വ​ന്‍റെ പ​രാ​മ​ർ​ശ​ത്തി​നെ​തി​രെ താ​ൻ പ​ര​സ്യ പ്ര​തി​ക​ര​ണം ന​ട​ത്തി​യെ​ന്നും എം ​സി ജോ​സ​ഫൈ​ൻ പറഞ്ഞു.

Tags:    

Similar News