കേരളവുമായി അതിര്‍ത്തി പങ്കിടുന്ന തമിഴ്‌നാട്ടിലെ നാല് ജില്ലകള്‍ റെഡ് സോണിൽ

തമിഴ്‌നാട്ടിലെ റെഡ് സോണിയുള്ള 17 ജില്ലകളില്‍ നാല് ജില്ലകള്‍ കേരളവുമായി അതിര്‍ത്തി പങ്കിടുന്നവയാണ്. കോയമ്പത്തൂര്‍, തിരുപ്പൂര്‍, തേനി, തിരുനെല്‍വേലി എന്നീ ജില്ലകളാണിവ.

Update: 2020-04-16 07:45 GMT

തിരുവനന്തപുരം: കൊവിഡ് വ്യാപനം തമിഴ്‌നാട്ടില്‍ വര്‍ധിക്കുന്നത് കേരളത്തിലും ആശങ്കയ്ക്കിടയാക്കുന്നു. തമിഴ്‌നാട്ടിലെ റെഡ് സോണിയുള്ള 17 ജില്ലകളില്‍ നാല് ജില്ലകള്‍ കേരളവുമായി അതിര്‍ത്തി പങ്കിടുന്നവയാണ്. കോയമ്പത്തൂര്‍, തിരുപ്പൂര്‍, തേനി, തിരുനെല്‍വേലി എന്നീ ജില്ലകളാണിവ.

തമിഴ്നാട്ടില്‍ ചെന്നൈ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ രോഗികളുള്ളത് കോയമ്പത്തൂരിലാണ്. 126 പേര്‍. തിരുപ്പൂരില്‍ 79, തിരുനെല്‍വേലി 56 തേനി 40 എന്നിങ്ങനെയാണ് രോഗികളുടെ കണക്ക്. ഇന്നലെ 31പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ തമിഴ്നാട്ടിലെ ആകെ രോഗികളുടെ എണ്ണം 1,204 ആണ്.

അതിര്‍ത്തിയോട് ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ മുന്നൂറിലേറെ രോഗികളാണുള്ളത്. അതിനാല്‍ത്തന്നെ അതിര്‍ത്തി പ്രദേശങ്ങളില്‍ നിതാന്ത ജാഗ്രത പുലര്‍ത്താന്‍ പോലിസിനും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ആദ്യഘട്ടത്തില്‍ കേരളത്തില്‍ രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടപ്പോള്‍ തന്നെ അതിര്‍ത്തിയില്‍ തമിഴ്നാട് കര്‍ശനമായ പരിശോധനകള്‍ ആരംഭിച്ചിരുന്നു. ചരക്കുവാഹനങ്ങളല്ലാതെ മറ്റ് വാഹനങ്ങള്‍ കടന്നു പോകുന്നത് തടഞ്ഞിരുന്നു. എന്നാല്‍ കാല്‍നടയായി ആള്‍ക്കാര്‍ അതിര്‍ത്തി കടക്കുന്നുണ്ട്. വനത്തിലൂടെയും പറമ്പുകളിലൂടെയുമുള്ള ഊടുവഴികളാണ് പോലിസിന് തലവേദനയാകുന്നത്.

Tags:    

Similar News