കൊറോണ: പഞ്ചിംഗ് നിര്‍ത്തിയും പരിശോധനകള്‍ മാറ്റിവെച്ചും പബ്ലിക് സര്‍വീസ് കമ്മീഷന്‍

പ്രമാണ പരിശോധന, സര്‍വീസ് വേരിഫിക്കേഷന്‍, ഉദ്യോഗാര്‍ഥികള്‍ക്ക് നേരിട്ട് നിയമന ശുപാര്‍ശ നല്‍കല്‍ എന്നിവ മാര്‍ച്ച് 26 വരെ നിര്‍ത്തിവെച്ചിരിക്കുകയാണ്. 2020 മാര്‍ച്ചില്‍ നടത്താനിരുന്ന കാറ്റഗറി നമ്പര്‍ 331/18, 332/18, 333/18, 334/18 എന്നീ വിജ്ഞാപനങ്ങള്‍ പ്രകാരമുള്ള റിപോര്‍ട്ടര്‍ ഗ്രേഡ് 2(മലയാളം), കാറ്റഗറി നമ്പര്‍ 539/17, 134/11 വിജ്ഞാപനങ്ങള്‍ പ്രകാരമുള്ള കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് ഗ്രേഡ് 2(പട്ടികജാതി/പട്ടിക വര്‍ഗക്കാര്‍ക്കുള്ള നിയമനം, പട്ടികവര്‍ഗക്കാര്‍ക്ക് മാത്രം) എന്നീ തസ്തികകളുടെ ഡിക്റ്റേഷന്‍ ടെസ്റ്റ്, കാറ്റഗറി നമ്പര്‍ 41/19 വിജ്ഞാപന പ്രകാരം പോലിസ് കോണ്‍സ്റ്റബിള്‍ (ഐആര്‍ബി) തസ്തികയുടെ ഒഎംആര്‍ പരീക്ഷ എന്നിവയും മാറ്റിവെച്ചിരിക്കുകയാണ്

Update: 2020-03-12 07:01 GMT

കൊച്ചി: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേരള പബ്ലിക് സര്‍വീസ് കമ്മീഷന്റെ എല്ലാ ഓഫിസുകളിലും പഞ്ചിംഗ് താല്‍കാലികമായി നിര്‍ത്തിവെയ്ക്കാന്‍ തീരുമാനം. പ്രമാണ പരിശോധന, സര്‍വീസ് വേരിഫിക്കേഷന്‍, ഉദ്യോഗാര്‍ഥികള്‍ക്ക് നേരിട്ട് നിയമന ശുപാര്‍ശ നല്‍കല്‍ എന്നിവ മാര്‍ച്ച് 26 വരെ നിര്‍ത്തിവെച്ചിരിക്കുകയാണ്. 2020 മാര്‍ച്ചില്‍ നടത്താനിരുന്ന കാറ്റഗറി നമ്പര്‍ 331/18, 332/18, 333/18, 334/18 എന്നീ വിജ്ഞാപനങ്ങള്‍ പ്രകാരമുള്ള റിപോര്‍ട്ടര്‍ ഗ്രേഡ് 2(മലയാളം), കാറ്റഗറി നമ്പര്‍ 539/17, 134/11 വിജ്ഞാപനങ്ങള്‍ പ്രകാരമുള്ള കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് ഗ്രേഡ് 2(പട്ടികജാതി/പട്ടിക വര്‍ഗക്കാര്‍ക്കുള്ള നിയമനം, പട്ടികവര്‍ഗക്കാര്‍ക്ക് മാത്രം) എന്നീ തസ്തികകളുടെ ഡിക്റ്റേഷന്‍ ടെസ്റ്റ്, കാറ്റഗറി നമ്പര്‍ 41/19 വിജ്ഞാപന പ്രകാരം പോലിസ് കോണ്‍സ്റ്റബിള്‍ (ഐആര്‍ബി) തസ്തികയുടെ ഒഎംആര്‍ പരീക്ഷ എന്നിവയും മാറ്റിവെച്ചിരിക്കുകയാണ്.

മാര്‍ച്ച് 20 വരെ നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന കാറ്റഗറി നമ്പര്‍ 120/17 വിജ്ഞാപന പ്രകാരമുള്ള ഫോറസ്റ്റ് ഡ്രൈവര്‍, കാറ്റഗറി നമ്പര്‍ 65/18 വിജ്ഞാപന പ്രകാരമുള്ള എറണാകുളം ജില്ലയിലെ സിവില്‍ എക്സൈസ് ഓഫീസര്‍(എന്‍സിഎ-എസ്സിസിസി) കാറ്റഗറി നമ്പര്‍ 653/17 വിജ്ഞാപനപ്രകാരമുള്ള വനിത പോലിസ് കോണ്‍സ്റ്റബിള്‍, കാറ്റഗറി നമ്പര്‍ 626/17 മുതല്‍ 634/17 വരെയുള്ള വിവിധ എന്‍സിഎ സമുദായങ്ങള്‍ക്ക് വേണ്ടി വിജ്ഞാപനം ചെയ്ത വനിതാ പോലിസ് കോണ്‍സ്റ്റബിള്‍ എന്നീ തസ്തികകളുടെ കായികക്ഷമതാ പരീക്ഷയും മാറ്റിവെച്ചു. മാര്‍ച്ച് 11 ന് നടത്താന്‍ നിശ്ചയിച്ചിരുന്ന വകുപ്പുതല ഓണ്‍ലൈന്‍ പരീക്ഷ ഏപ്രില്‍ 5 ലേയ്ക്ക് മാറ്റി നിശ്ചയിച്ചിട്ടുണ്ട്. വകുപ്പുതല പരീക്ഷകളുടെ സര്‍ട്ടിഫിക്കറ്റുകളുടെ നേരിട്ടുള്ള വിതരണം മാര്‍ച്ച് 20 വരെ നിര്‍ത്തിവെച്ചിരിക്കുകയാണ്. മുന്‍ നിശ്ചയിച്ച പ്രകാരമുള്ള അഭിമുഖങ്ങള്‍ക്ക് മാറ്റമില്ല. എന്നാല്‍ കോവിഡ് 19 വ്യാപനം കാരണമായി അഭിമുഖത്തില്‍ പങ്കെടുക്കാന്‍ കഴിയാത്തവര്‍ക്ക് മറ്റൊരു അവസരം നല്‍കുന്നതാണെന്ന് കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ അറിയിച്ചു.

Tags:    

Similar News