കൊറോണ: നിയന്ത്രണങ്ങള്‍ക്ക് നടുവില്‍ കള്ള് ഷാപ്പ് ലേലം
വിദ്യാലയങ്ങള്‍ക്ക് ഉള്‍പ്പടെ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടും ബിവ്‌റേജ് മദ്യശാലകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നത് വിവാദമായ സാഹചര്യത്തിലാണ് അധികാരികാരികളുടെ മൂക്കിന് താഴെ കള്ള് ഷാപ്പ് ലേലം നടക്കുന്നത്.
പരപ്പനങ്ങാടി: കൊറോണ പശ്ചാതലത്തില്‍ നാടൊട്ടുക്കും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനിടെ കള്ള് ഷാപ്പുലേലവുമായി മലപ്പുറം ജില്ലാ ഭരണകൂടം. കള്ള്ഷാപ്പുകളുടെ 2020-2021 വര്‍ഷത്തേക്കുള്ള ലേലമാണ് ഈ മാസം 18, 19 തിയ്യതികളില്‍ കലക്ടറുടെ അധ്യക്ഷതയില്‍ നടക്കുന്നത്. മലപ്പുറം ജില്ലയില്‍ രണ്ട് പേര്‍ക്ക കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുക്കുന്ന കള്ള് ഷാപ്പ് ലേലം മാറ്റിവക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.
ജില്ലയിലെ നൂറുലധികം കള്ള് ഷാപ്പുകളുടെ പ്രതിനിധികളും ഉദ്യോഗസ്ഥരും ലേലത്തില്‍ പങ്കെടുക്കും. ആളുകള്‍ സംഗമിക്കുന്നത് ഒഴിവാക്കാന്‍ വിവാഹ ചടങ്ങുകള്‍ക്കും പൊതുപരിപാടികള്‍ക്കുമടക്കം നിയന്ത്രണമേര്‍പ്പെടുത്തിയ സാഹചര്യത്തിലാണ് ജില്ലാ ഭരണ ആസ്ഥാനത്ത് തന്നെ കള്ള് ഷാപ്പ് ലേലം നടക്കുന്നത്.
വിദ്യാലയങ്ങള്‍ക്ക് ഉള്‍പ്പടെ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടും ബിവ്‌റേജ് മദ്യശാലകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നത് വിവാദമായ സാഹചര്യത്തിലാണ് അധികാരികാരികളുടെ മൂക്കിന് താഴെ കള്ള് ഷാപ്പ് ലേലം നടക്കുന്നത്.