യാത്രാ വിലക്ക് നീക്കി സൗദി; കൊറോണ വൈറസ് നിയന്ത്രണങ്ങള്‍ തുടരും
രണ്ടാഴ്ച നീണ്ട യാത്രാവിലക്കിന് ശേഷം ഞായറാഴ്ച മുതല്‍ കടലിലൂടെയും കരയിലൂടെയും വിമാനത്തിലൂടെയും രാജ്യത്തേക്കുള്ള പ്രവേശനം പുനരാരംഭിക്കുമെന്ന് സൗദി അറേബ്യ അറിയിച്ചു.
റിയാദ്: കൊവിഡ് വൈറസിന്റെ പുതിയ വകഭേദം വിവിധ രാഷ്ട്രങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന് പിന്നാലെ ഏര്‍പ്പെടുത്തിയ യാത്രാ വിലക്ക് നീക്കം ചെയ്തതായി സൗദി അറേബ്യ. രണ്ടാഴ്ച നീണ്ട യാത്രാവിലക്കിന് ശേഷം ഞായറാഴ്ച മുതല്‍ കടലിലൂടെയും കരയിലൂടെയും വിമാനത്തിലൂടെയും രാജ്യത്തേക്കുള്ള പ്രവേശനം പുനരാരംഭിക്കുമെന്ന് സൗദി അറേബ്യ അറിയിച്ചു.
ബ്രിട്ടന്‍, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളില്‍നിന്നെത്തുന്നവര്‍ക്ക് 14 ദിവസത്തെ ക്വാറന്റൈന്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ബ്രിട്ടനിലും മറ്റു യൂറോപ്യന്‍ രാജ്യങ്ങളിലും ജനിതകമാറ്റം സംഭവിച്ച കോവിഡ് പടരുന്ന സാഹചര്യത്തിലാണ് സൗദി അറേബ്യ രാജ്യാന്തര അതിര്‍ത്തികള്‍ അടച്ചത്. രാജ്യത്തിനകത്തേക്കും പുറത്തേക്കുമുള്ള എല്ലാ വിദേശ വിമാന സര്‍വീസുകളും റദ്ദാക്കുകയും ചെയ്തിരുന്നു. സൗദിയുടെ ചുവട് പിടിച്ച് കുവൈത്തും ഒമാനും അതിര്‍ത്തികള്‍ അടച്ചിരുന്നു.