റിയാദ്: ജിദ്ദയിൽ അനധികൃതമായി ഒരു ഗോഡൗണിൽ സൂക്ഷിച്ചിരുന്ന 83 ടൺ പുകയില ഉൽപന്നങ്ങൾ പിടികൂടി നശിപ്പിച്ചു. വിവിധ വകുപ്പുകളുടെ പങ്കാളിത്തത്തിൽ ജിദ്ദ നഗരത്തിൻറെ തെക്കുഭാഗത്തെ അൽമുലൈസയിലെ ഒരു ഗോഡൗണിൽ നിന്നാണ് ഇത്രയും പുകയില മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥർ പിടികൂടിയത്. മുനിസിപ്പാലിറ്റിയുടെ ഫീൽഡ് മോണിറ്ററിങ് സംഘമാണ് അനധികൃതമായി പ്രവർത്തിക്കുന്ന പുകയില ഗോഡൗൺ കണ്ടെത്തിയയത്. പുകയില ഉൽപന്നങ്ങൾ നിർമിക്കുന്നതിനും പായ്ക്ക് ചെയ്യുന്നതിനും വിപണനം ചെയ്യുന്നതിനും നിയമലംഘകരായ തൊഴിലാളികളെയാണ് ഉപയോഗിച്ചിരുന്നത്. പിടിച്ചെടുത്ത 83 ടൺ വസ്തുക്കൾ നശിപ്പിക്കുകയും നിയമലംഘകർക്കെതിരെ പിഴയടക്കമുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്തു.