സൗദിയില്‍ വാഹനമോടിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട മലയാളി മരണപ്പെട്ടു

Update: 2024-07-11 17:50 GMT
സൗദിയില്‍ വാഹനമോടിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട മലയാളി മരണപ്പെട്ടു

റിയാദ്: സൗദി അറേബ്യയിലെ റിയാദില്‍ വാഹനം ഓടിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് റിയാദിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മലയാളി മരണപ്പെട്ടു. തിരുവനന്തപുരം പട്ടം കുളങ്ങര ലൈന്‍ ബിഷപ്പ് ഹൗസിനു സമീപം ഗ്രേസ് വില്ലയില്‍ വേദനായകത്തിന്റെയും എലിസ്‌ബെത്തിന്റെയും മകന്‍ ജോയ് നിക്‌സണ്‍(57) ആണ് മരിച്ചത്. റിയാദിലെ സ്വകാര്യ കമ്പനിയില്‍ ജീവനക്കാരനായിരുന്നു. റിയാദില്‍ വാഹനം ഓടിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികില്‍സയ്ക്കിടെ മരണപ്പെടുകയായിരുന്നു. ഭാര്യ: ഷൈനി. മക്കള്‍: സാമൂവേല്‍, മായ. സംസ്‌കാരം പിന്നീട്.

Tags:    

Similar News