2024ല്‍ ഇതുവരെ സൗദി അറേബ്യയില്‍ വധിച്ചത് 213 പേരെ; വധശിക്ഷയില്‍ 30 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്ക്

1990-ന് ശേഷം രാജ്യത്ത് ഏറ്റവും കൂടുതല്‍ വധശിക്ഷ നടപ്പാക്കിയ സമയമാണിത്

Update: 2024-10-18 08:05 GMT
2024ല്‍ ഇതുവരെ സൗദി അറേബ്യയില്‍ വധിച്ചത് 213 പേരെ; വധശിക്ഷയില്‍ 30 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്ക്

റിയാദ്: സൗദി അറേബ്യ 2024ന്റെ തുടക്കം മുതല്‍ കുറഞ്ഞത് 213 പേരെയെങ്കിലും വധിച്ചിട്ടുണ്ടെന്ന് ബ്രിട്ടിഷ് ആസ്ഥാനമായുള്ള അവകാശ സംഘടനയായ റിപ്രൈവ്.1990-ന് ശേഷം രാജ്യത്ത് ഏറ്റവും കൂടുതല്‍ വധശിക്ഷ നടപ്പാക്കിയ സമയമാണിത്.തീവ്രവാദവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളും മയക്കുമരുന്ന് കുറ്റങ്ങള്‍ക്കുള്ള വധശിക്ഷ പുനരാരംഭിച്ചതുമാണ് സൗദി അറേബ്യയില്‍ വധശിക്ഷകള്‍ വര്‍ദ്ധിക്കുന്നതിന് പ്രധാന കാരണം.ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ റിപ്പോര്‍ട്ട് അനുസരിച്ച്, 2024ല്‍, മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റങ്ങള്‍ക്ക് സൗദി അധികൃതര്‍ ഇതുവരെ 53 വ്യക്തികളെ വധശിക്ഷയ്ക്ക് വിധേയരാക്കിയിട്ടുണ്ട്. വധശിക്ഷകളുടെ എണ്ണം 2021ല്‍ 65 ആയിരുന്നത് 2022ല്‍ 196 ആയി. 2022ല്‍ വധശിക്ഷ നടപ്പാക്കിയവരുടെ എണ്ണത്തില്‍ സൗദി അറേബ്യ ലോകത്ത് മൂന്നാം സ്ഥാനത്താണ്.





Tags:    

Similar News