പതിനായിരക്കണക്കിന് ഇന്ത്യക്കാര്‍ വിദേശ ജയിലുകളില്‍, ഏറ്റവും കൂടുതല്‍ സൗദിയില്‍

Update: 2025-02-08 09:39 GMT

ന്യൂഡല്‍ഹി: പതിനായിരത്തിലധികം ഇന്ത്യക്കാര്‍ വിദേശ രാജ്യങ്ങളിലെ ജയിലുകളില്‍ കഴിയുന്നുണ്ടെന്നും ഏറ്റവും കൂടുതല്‍ പേര്‍ സൗദി അറേബ്യയിലെ ജയിലുകളിലാണുള്ളതെന്നും കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീര്‍ത്തി വര്‍ധന്‍ സിംങ്. മുസ് ലിം ലീഗ് നേതാവും എംപിയുമായ ഇടി മുഹമ്മദ് ബഷീര്‍ നല്‍കിയ ചേദ്യത്തിന് നല്‍കിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.


86 രാജ്യങ്ങളിലെ ജയിലുകളിലായി 10152 പേരാണ് വിദേശത്ത് തടവില്‍ കഴിയുന്നത്. സൗദി അറേബ്യയില്‍ 2633 പേരും യുഎഇയില്‍ 2518 പേരും നേപ്പാളില്‍ 1317 പേരും യുകെയില്‍ 288ഉം പേര്‍ ജയിലില്‍ കഴിയുന്നുണ്ട്. ഈയിടെ മദ്യപിച്ച് 150 കിമി വേഗതയില്‍ വാഹനം ഓടിച്ച് കൗമാര പ്രായക്കാരായ രണ്ട് ടെന്നീസ് കളിക്കാരെ വാഹനം ഇടിച്ച് കൊലപ്പെടുത്തിയ കേസില്‍ പഞ്ചാബ് സ്വദേശിയായ ഇന്ത്യക്കാരന് 25 വര്‍ഷം ജയില്‍ ശിക്ഷയാണ് അമേരിക്കന്‍ കോടതി വിധിച്ചത്.

Tags:    

Similar News