സൗദി അറേബ്യയില്‍ വ്യാഴാഴ്ച വരെ മഴ തുടരുമെന്ന് സിവില്‍ ഡിഫന്‍സ്

Update: 2025-02-19 09:38 GMT
സൗദി അറേബ്യയില്‍ വ്യാഴാഴ്ച വരെ മഴ തുടരുമെന്ന് സിവില്‍ ഡിഫന്‍സ്

റിയാദ്: സൗദി അറേബ്യയില്‍ വ്യാഴാഴ്ച വരെ മഴ തുടരുമെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഡിഫന്‍സ്. തയിഫ്, മെയ്സാന്‍, അല്‍ മുവൈഹ്, തുര്‍ബ, അല്‍ ലിത്ത്, അല്‍ ഖുന്‍ഫുദ, ജിദ്ദ, റാബിഗ് തുടങ്ങിയ പ്രദേശങ്ങളില്‍ വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്ന മുന്നറിയിപ്പുണ്ട്.

ഈ പ്രദേശങ്ങളില്‍ മിന്നല്‍ ഉണ്ടാവാനുള്ള സാധ്യതക്കും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കാനും താഴ് വരകള്‍ പോലുള്ള വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്നു മാറി നില്‍ക്കാനും സിവില്‍ ഡിഫന്‍സ് പറഞ്ഞു.

Tags:    

Similar News