മഴ കനക്കുന്നു; തമിഴ്‌നാട്ടിലും പുതുച്ചേരിയിലുയുമായി 14 മരണം

മരണസംഖ്യ ഉയരുന്നത് ഏറെ ആശങ്കകള്‍ക്കിടയാക്കുന്നതാണെന്ന് അധികൃതര്‍ പറഞ്ഞു

Update: 2024-12-02 10:40 GMT
മഴ കനക്കുന്നു; തമിഴ്‌നാട്ടിലും പുതുച്ചേരിയിലുയുമായി 14 മരണം

ചെന്നൈ: തമിഴ്‌നാട്ടിലും പുതുച്ചേരിയിലെയും കനത്തമഴയില്‍ മരിച്ചവരുടെ എണ്ണം ഉയരുന്നു. ഇതുവരെ 14 പേരാണ് മരിച്ചത്. മരണസംഖ്യ ഉയരുന്നത് ഏറെ ആശങ്കകള്‍ക്കിടയാക്കുന്നതാണെന്ന് അധികൃതര്‍ പറഞ്ഞു. നിലവില്‍ സംസ്ഥാനത്തിന്റെയും കേന്ദ്രഭരണ പ്രദേശത്തിന്റെയും പല ഭാഗങ്ങളിലും മഴ തുടരുകയാണ്. തമിഴ്‌നാട്ടിലെ കൃഷ്ണഗിരി ജില്ലയില്‍ കനത്ത മഴയാണ് ചെയ്യുന്നത്. നിരവധി വാഹനകള്‍ വെള്ളത്തിനടിയിലായി. കെട്ടിടങ്ങളും ബസ്സ്‌റ്റോപ്പുകളുമടക്കം വെള്ളത്തില്‍ ഒലിച്ചു പോവുകയാണ്. നിലവില്‍ ഇവിടെ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

തമിഴ്‌നാട്ടിലെ നീലഗിരി, ഈ റോഡ് കോയമ്പത്തൂര്‍, തിരുപ്പൂര്‍, ഡിണ്ടിഗല്‍ , കൃഷ്ണഗിരി, സേലം, നാമക്കല്‍, ട്രിച്ചി, കരൂര്‍, മധുര, തേനി എന്നീ ജില്ലകളില്‍ ഇന്ത്യന്‍ കലാവസ്ഥാ വകുപ്പ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി.മോശം കാലാവസ്ഥയെ തുടര്‍ന്ന് കര്‍ണാടകയിലും സമീപ ജില്ലകളിലും ചൊവ്വാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ഐഎംഡി ഓറഞ്ച് അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്.സാഹചര്യം കണക്കിലെടുത്ത് തമിഴ്നാട്ടിലെ എല്ലാ സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു.

Tags:    

Similar News