കൊറോണ: പോലിസ് ഉദ്യോഗസ്ഥര്‍ക്ക് മാസ്‌കും ഹാന്‍ഡ് സാനിറ്റൈസറും നല്‍കാന്‍ നിര്‍ദേശം
സമൂഹത്തില്‍ അവബോധം നല്‍കുന്നതിന് ജനമൈത്രി പോലിസിന്റെ സേവനം വിനിയോഗിക്കും.
തിരുവനന്തപുരം: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ റാങ്ക് വ്യത്യാസമില്ലാതെ എല്ലാ പോലിസ് ഉദ്യോഗസ്ഥര്‍ക്കും മാസ്‌കും ഹാന്‍ഡ് സാനിറ്റൈസറും വാങ്ങി നല്‍കുന്നതിന് നടപടി സ്വീകരിക്കാന്‍ സംസ്ഥാന പോലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ എല്ലാ ജില്ലാ പോലിസ് മേധാവിമാര്‍ക്കും നിര്‍ദേശം നല്‍കി.
കൊറോണ വൈറസ് ബാധ സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരും കേന്ദ്രസര്‍ക്കാരും പുറപ്പെടുവിക്കുന്ന നിര്‍ദേശങ്ങള്‍ എല്ലാ പോലിസ് ഉദ്യോഗസ്ഥരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും ശ്രദ്ധയില്‍പ്പെടുത്താനും നിര്‍ദേശിച്ചിട്ടുണ്ട്. സമൂഹത്തില്‍ അവബോധം നല്‍കുന്നതിന് ജനമൈത്രി പോലിസിന്റെ സേവനം വിനിയോഗിക്കും.