വോട്ടെണ്ണല്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കുള്ള കൊവിഡ് ആന്റിജന്‍ പരിശോധന ഇന്ന്
കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥികള്‍, വോട്ടെണ്ണല്‍ ജോലിക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍, കൗണ്ടിങ് ഏജന്റുമാര്‍, കവറേജിനായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ പാസ് അനുവദിച്ച മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് കൊവിഡ് ആന്റിജന്‍ പരിശോധന ഇന്ന് നടക്കും. ജില്ലയില്‍ ആകെ 3228 പേര്‍ക്കാണ് വോട്ടെണ്ണലുമായി ബന്ധപ്പെട്ട് കൊവിഡ് പരിശോധന നടത്തേണ്ടത്. ഇതില്‍ 2073 പേരാണ് വ്യാഴാഴ്ച ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് വിധേയരായത്.
ശേഷിക്കുന്ന 1155 പേര്‍!ക്ക് ആന്റിജന്‍ പരിശോധന നടത്തുന്നതിന് 27 കേന്ദ്രങ്ങളാണ് ഇന്ന് പ്രവര്‍ത്തിക്കുക. രാവിലെ 9.30 മുതല്‍ ഉച്ചകഴിഞ്ഞ് മൂന്നു വരെയാണ് പരിശോധന. ഓരോ മണ്ഡലത്തിലും മൂന്നു കേന്ദ്രങ്ങള്‍ വീതമാണുള്ളത്. ഏജന്റുമാരും ഉദ്യോഗസ്ഥരും കൗണ്ടിങ് നിയമന ഉത്തരവുമായി എത്തണം. രണ്ടുഡോസ് കൊവിഡ് വാക്‌സിന്‍ എടുത്തവര്‍ പരിശോധനയ്ക്ക് വിധേയാരാകേണ്ടതില്ല.
പരിശോധനാ കേന്ദ്രങ്ങളുടെ പട്ടിക ചുവടെ
കോട്ടയം
ജനറല്‍ ആശുപത്രി കോട്ടയം
കുടുംബാരോഗ്യകേന്ദ്രം നാട്ടകം
കുടുംബാരോഗ്യകേന്ദ്രം പനച്ചിക്കാട്
വൈക്കം
താലൂക്ക് ആശുപത്രി വൈക്കം
സാമൂഹികാരോഗ്യ കേന്ദ്രം ഇടയാഴം
കുടുംബാരോഗ്യ കേന്ദ്രം മറവന്തുരുത്ത്
കടുത്തുരുത്തി
പ്രാഥമികാരോഗ്യ കേന്ദ്രം കടുത്തുരുത്തി
!
സാമൂഹികാരോഗ്യ കേന്ദ്രം അറുന്നൂറ്റിമംഗലം
താലൂക്ക് ആശുപത്രി കുറവിലങ്ങാട്
പാലാ
ജനറല്‍ ആശുപത്രി പാലാ
സാമൂഹികാരോഗ്യ കേന്ദ്രം ഇടമറുക്
സാമൂഹികാരോഗ്യ കേന്ദ്രം ഉള്ളനാട്
പുതുപ്പള്ളി
താലൂക്ക് ആശുപത്രി പാമ്പാടി
പ്രാഥമികാരോഗ്യ കേന്ദ്രം പുതുപ്പള്ളി
സാമൂഹികാരോഗ്യ കേന്ദ്രം അയര്‍ക്കുന്നം
ചങ്ങനാശേരി
ജനറല്‍ ആശുപത്രി ചങ്ങനാശേരി
സാമൂഹികാരോഗ്യ കേന്ദ്രം കറുകച്ചാല്‍
പ്രാഥമികാരോഗ്യ കേന്ദ്രം സചിവോത്തമപുരം
കാഞ്ഞിരപ്പള്ളി
ജനറല്‍ ആശുപത്രി കാഞ്ഞിരപ്പള്ളി
പ്രാഥമികാരോഗ്യകേന്ദ്രം വെള്ളാവൂര്‍
കുടുംബാരോഗ്യകേന്ദ്രം മുണ്ടക്കയം
ഏറ്റുമാനൂര്‍
സാമൂഹികാരോഗ്യ കേന്ദ്രം ഏറ്റുമാനൂര്‍
സാമൂഹികാരോഗ്യ കേന്ദ്രം അതിരമ്പുഴ
സാമൂഹികാരോഗ്യ കേന്ദ്രം കുമരകം
പൂഞ്ഞാര്‍
ജി.വി. രാജ പ്രാഥമികാരോഗ്യ കേന്ദ്രം പൂഞ്ഞാര്‍
സാമൂഹികാരോഗ്യ കേന്ദ്രം എരുമേലി
പ്രാഥമികാരോഗ്യ കേന്ദ്രം തീക്കോയി