വോട്ട് എണ്ണിത്തുടങ്ങി; അന്തിമജയം ആർക്കൊപ്പമാവും?

ആദ്യത്തെ അരമണിക്കൂറിനുള്ളിൽ തന്നെ തപാൽ വോട്ടുകളുടെ ഫലം പുറത്തുവരും. അതിനുശേഷം, വോട്ടിങ് യന്ത്രത്തിലേക്ക് കടന്ന് അരമണിക്കൂറിനകം ആദ്യസൂചനകൾ ലഭ്യമാകും.

Update: 2024-06-04 02:41 GMT
വോട്ട് എണ്ണിത്തുടങ്ങി; അന്തിമജയം ആർക്കൊപ്പമാവും?
ന്യൂഡൽഹി: മുന്നണികളുടെ നെഞ്ചിടിപ്പേറ്റി രാജ്യത്ത് വോട്ടെണ്ണൽ ആരംഭിച്ചു. ആദ്യത്തെ അരമണിക്കൂറിനുള്ളിൽ തന്നെ തപാൽ വോട്ടുകളുടെ ഫലം പുറത്തുവരും. അതിനുശേഷം, വോട്ടിങ് യന്ത്രത്തിലേക്ക് കടന്ന് അരമണിക്കൂറിനകം ആദ്യസൂചനകൾ ലഭ്യമാകും. രാവിലെ പതിനൊന്നോടെ ചിത്രം വ്യക്തമാകുമെന്നാണ് റിപ്പോർട്ടുകൾ. രണ്ടര മാസത്തിലധികം നീണ്ടു നിന്ന ഏഴ് ഘട്ടങ്ങളായുള്ള തെരഞ്ഞെടുപ്പിനൊടുവിലാണ് വോട്ടെണ്ണൽ തുടങ്ങിയത്.


Tags:    

Similar News