വിധിയെഴുതി, ഫലമറിയാന്‍ ഇനി 25 ദിവസത്തെ കാത്തിരിപ്പ്; മലപ്പുറം ജില്ലയില്‍ 74.25 പോളിങ്, 2,46,6177 പേര്‍ വോട്ട് ചെയ്തു

ഏഴ് നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്ന മലപ്പുറം ലോകസഭാ ഉപതിരഞ്ഞെടുപ്പില്‍ 74.49 ശതമാനം പോളിങ് രേഖപ്പെടുത്തി.

Update: 2021-04-06 16:09 GMT

മലപ്പുറം: നിയമസഭാ, മലപ്പുറം ലോകസഭാ ഉപതിരഞ്ഞെടുപ്പിലേക്കുള്ള വോട്ടെടുപ്പ് ജില്ലയിലെ 4875 ബൂത്തുകളിലും പൂര്‍ത്തിയായി. 74.25 ശതമാനം പോളിങാണ് ഇത്തവണ ജില്ലയില്‍ രേഖപ്പെടുത്തിയത്. ഏഴ് നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്ന മലപ്പുറം ലോകസഭാ ഉപതിരഞ്ഞെടുപ്പില്‍ 74.49 ശതമാനം പോളിങ് രേഖപ്പെടുത്തി.

ജില്ലയിലെ 3321038 വോട്ടര്‍മാരില്‍ 2466177 പേര്‍ സമ്മതിദാനവകാശം വിനിയോഗിച്ചു. 1656996 പുരുഷ വോട്ടര്‍മാരില്‍ 1188627 (71.73 ശതമാനം) പേരും 1664017 സ്ത്രീ വോട്ടര്‍മാരില്‍ 1277539 (76.77 ശതമാനം) പേരും വോട്ട് രേഖപ്പെടുത്തി. ജില്ലയില്‍ ഏറ്റവും കൂടുതല്‍ പോളിങ് നടന്നത് കൊണ്ടോട്ടി മണ്ഡലത്തിലാണ് 78.28 ശതമാനം. ഏറ്റവും കുറവ് പോളിങ് പൊന്നാനി മണ്ഡലത്തിലാണ്69.57 ശതമാനം. ജില്ലയിലെ 25 ട്രാന്‍സ്‌ജെന്‍ഡര്‍ വോട്ടര്‍മാരില്‍ 11 പേര്‍ (44 ശതമാനം) വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്. നിയമസഭാ, ലോകസഭാ ഉപതിരഞ്ഞെടുപ്പ് എന്നിവയിലേക്ക് ജില്ലയില്‍ 117 സ്ഥാനാര്‍ഥികളാണ് ജനവിധി തേടിയത്.

ജില്ലയില്‍ പോളിങ് ബൂത്തുകളിലെ ജോലി നിര്‍വഹിക്കുന്നതിന് 44368 ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിരുന്നത്. പ്രിസൈഡിങ് ഓഫിസര്‍മാരായി 6338 ഉദ്യോഗസ്ഥരെയും ഫസ്റ്റ് പോളിങ് ഓഫിസര്‍മാരായി 6338 ഉദ്യോഗസ്ഥരെയും പോളിങ് ഓഫിസറായി 15880 ഉദ്യോഗസ്ഥരെയും പോളിങ് അസിസ്റ്റന്റുമാരായി 15812 ഉദ്യോഗസ്ഥരെയുമാണ് നിയോഗിച്ചിരുന്നു. ജില്ലയിലെ തെരഞ്ഞെടുപ്പ് ക്രമസമാധാനപാലനത്തിനും സുരക്ഷക്രമീകരണങ്ങള്‍ക്കുമായി വിന്യസിച്ചത് 3483 പോലിസ് ഉദ്യോഗസ്ഥരെയും പോളിങ് ബൂത്തുകളിലെ സേവനങ്ങള്‍ക്കായി 3267 സ്‌പെഷ്യല്‍ പോലിസ് ഓഫിസര്‍മാരെയും നിയോഗിച്ചിരുന്നു.

ജില്ലാഭരണകൂടത്തിന്റെ നേതൃത്വത്തില്‍ മികച്ച രീതിയിലുള്ള മുന്നൊരുക്കങ്ങളാണ് നടത്തിയത്. കോവിഡ് മുന്നൊരുക്കങ്ങള്‍ പാലിച്ച് സമാധാനപരമായിരുന്നു ജില്ലയിലെ തിരഞ്ഞെടുപ്പ്. എല്ലാ ബൂത്തുകളിലും വൈദ്യുതി, വെളിച്ച സംവിധാനം, കുടിവെള്ളം, ഭിന്നശേഷിക്കാര്‍ക്കായി റാമ്പ് സൗകര്യം തുടങ്ങി അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയിരുന്നു. മാവോവാദി ഭീഷണിയുള്ള 105 ബൂത്തുകളില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തുന്നതിന്റെ ഭാഗമായി ജില്ലയിലെ 2100 പ്രശ്‌ന ബാധിത ബൂത്തുകളില്‍ വെബ് കാസ്റ്റിങ് സൗകര്യം ഏര്‍പ്പെടുത്തിയിരുന്നു. 70 പോളിങ് ബൂത്തുകളില്‍ വെബ്കാസ്റ്റിങ് സൗകര്യം ഏര്‍പ്പെടുത്തുന്നതിന് നെറ്റ് വര്‍ക്ക് സൗകര്യം ഇല്ലാത്തതിനാല്‍ ഇവിടങ്ങളില്‍ വീഡിയോഗ്രാഫി സൗകര്യവും ഒരുക്കിയിരുന്നു. വെബ്കാസ്റ്റിങ് ഏര്‍പ്പെടുത്തുന്ന 2100 പോളിങ് ബൂത്തുകളില്‍ നിന്നുളള വോട്ടെടുപ്പ് നടപടിക്രമങ്ങള്‍ തത്സമയം ജില്ലാ പഞ്ചായത്ത് ഹാളില്‍ ക്രമീകരിച്ചിട്ടുള്ള ഇലക്ഷന്‍ കണ്‍ട്രോള്‍ റൂമില്‍ വീക്ഷിച്ചു.

എല്ലാ ബൂത്തുകളിലും വിവി പാറ്റ് സൗകര്യമുള്ള വോട്ടിങ് മെഷീനുകളാണ് തെരഞ്ഞെടുപ്പില്‍ ഉപയോഗിച്ചിരുന്നത്. നിയമസഭയിലേക്ക് ബാലറ്റ് യൂണിറ്റ്, കണ്‍ട്രോള്‍ യൂണിറ്റ്, വിവി പാറ്റ് എന്നിവ 4,875 വീതം 14,625 എണ്ണമാണ് ഉപയോഗിച്ചത്. 4,145 വോട്ടിങ് യന്ത്രങ്ങള്‍ അധികമായി കരുതിയിരുന്നു. മലപ്പുറം ലോകസഭ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിനായി 6,429 വോട്ടിങ് യന്ത്രങ്ങളാണ് ഉപയോഗിച്ചിരുന്നത്. 1,823 വോട്ടിങ് യന്ത്രങ്ങളായിരുന്നു അധികമായി കരുതിയത്.

പോളിങ് അവസാനിച്ചു നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍വോട്ടിങ് യന്ത്രങ്ങള്‍ സീല്‍ ചെയ്തു റൂട്ട് ഓഫിസര്‍മാരുടെ നിര്‍ദേശപ്രകാരം നിശ്ചിത വാഹനങ്ങളില്‍ തിരികെ സ്വീകരണ കേന്ദ്രത്തിലെത്തിച്ചിട്ടുണ്ട്. വരണാധികാരിയുടെയും നിരീക്ഷകന്റെയും സ്ഥാനാര്‍ത്ഥികളുടെയും സാന്നിധ്യത്തില്‍ സ്‌ട്രോങ് റൂം സീല്‍ ചെയ്ത് സിഎപിഎഫ്/പോലിസിന് കൈമാറി. വോട്ടെണ്ണല്‍ കേന്ദ്രത്തിലെ സ്‌ട്രോങ് റൂമില്‍ സൂക്ഷിക്കുന്ന ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ക്ക് വോട്ടെണ്ണല്‍ ദിവസം പുറത്തെടുക്കുന്നതുവരെ 24 മണിക്കൂറും സായുധ പോലിസ് സുരക്ഷ ഏര്‍പ്പെടുത്തി. ജില്ലയിലെ വോട്ടെണ്ണല്‍ മെയ് രണ്ടിന് 14 കേന്ദ്രങ്ങളില്‍ നടക്കും.

ജില്ലയിലെ ഓരോ നിയമസഭാ മണ്ഡലങ്ങളിലും രേഖപ്പെടുത്തിയ പോളിങ് ശതമാനം, ആകെ വോട്ടര്‍മാരുടെ എണ്ണം, വോട്ട് രേഖപ്പെടുത്തിയവരുടെ എണ്ണം

കൊണ്ടോട്ടി 78.28, 205261, 160686

ഏറനാട് 77.68, 179786, 139660

നിലമ്പൂര്‍75.23, 225356, 169539

വണ്ടൂര്‍ 73.65, 226426, 166784

മഞ്ചേരി 74.30, 206960, 153783

പെരിന്തല്‍മണ്ണ74.66, 217959, 162737

മങ്കട75.17, 218774, 164454

മലപ്പുറം 74.78, 211990,158536

വേങ്ങര 69.87, 185356, 129518

വള്ളിക്കുന്ന് 74.46, 198814, 148039

തിരൂരങ്ങാടി 74.03, 197080, 145905

താനൂര്‍ 76.59, 196087, 150193

തിരൂര്‍73.23, 229458, 168052

കോട്ടക്കല്‍ 72.38, 216480, 156698

തവനൂര്‍74.38, 199960, 148744

പൊന്നാനി 69.58, 205291, 142843

ജില്ലയില്‍ 7189 എ.എസ്.ഡി വോട്ടുകള്‍

ജില്ലയില്‍ സ്ഥലത്തില്ലാത്തവര്‍, സ്ഥലം മാറിപോയവര്‍, മരിച്ചവര്‍ എന്നീ വിഭാഗത്തില്‍ (എ.എസ്.ഡി) പ്പെട്ട 7189 പേര്‍ മാനദണ്ഡങ്ങള്‍ പാലിച്ച് വോട്ട് ചെയ്തു. മണ്ഡലം തിരിച്ചുള്ള കണക്കുകള്‍ താഴെ.

കൊണ്ടോട്ടി 108

ഏറനാട് 56

നിലമ്പൂര്‍1022

വണ്ടൂര്‍ 584

മഞ്ചേരി 89

പെരിന്തല്‍മണ്ണ218

മങ്കട543

മലപ്പുറം 64

വേങ്ങര 286

വള്ളിക്കുന്ന് 233

തിരൂരങ്ങാടി 528

താനൂര്‍ 1273

തിരൂര്‍891

കോട്ടക്കല്‍ 518

തവനൂര്‍355

പൊന്നാനി 421

Tags:    

Similar News