'മുസ്‌ലിം വോട്ടുകള്‍ വിഭജിക്കാതെ നോക്കണം'; ബിജെപി പരാതിയില്‍ മമതയ്ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ്
പ്രചാരണത്തിനിടെ വര്‍ഗീയ പരാമര്‍ശം നടത്തിയെന്ന ബിജെപി പരാതിയിലാണ് നടപടി.
കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമത ബാനര്‍ജിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. പ്രചാരണത്തിനിടെ വര്‍ഗീയ പരാമര്‍ശം നടത്തിയെന്ന ബിജെപി പരാതിയിലാണ് നടപടി. കേന്ദ്രമന്ത്രി മുക്താര് അബ്ബാസ് നഖ്‌വിയാണ് മമതയ്ക്ക് എതിരേ പരാതി നല്‍കിയത്.
പ്രചാരണ പൊതുയോഗത്തില്‍ മുസ്‌ലിംകളുടെ വോട്ട് വിഭജിച്ച് പോവാതെ നോക്കണമെന്ന് മമത ആവശ്യപ്പെട്ടിരുന്നു. ഏപ്രില്‍ മൂന്നിലെ പ്രചാരണ യോഗത്തിലായിരുന്നു മമതയുടെ വിവാദ പരാമര്‍ശം. ഇതിനെതിരേയാണ് ബിജെപി പരാതി നല്‍കിയിരിക്കുന്നത്.48 മണിക്കുറിനകം വിശദീകരണം നല്‍കാനാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.