വിദ്യാർഥിനിയെ പീഡിപ്പിച്ച പോലിസുകാരന് അഞ്ച് വർഷം കഠിന തടവ്
തിരുവനന്തപുരം എസ്എപി ക്യാമ്പിലെ ഹെഡ് കോൺസ്റ്റബിളായ നേമം സ്വദേശി ബാഹുലേയനാണ് ശിക്ഷ.
തിരുവനന്തപുരം: ഒമ്പതു വയസുകാരിയെ പീഡിപ്പിച്ച കേസിൽ പോലിസുകാരന് അഞ്ച് വർഷം കഠിന തടവും 85,000 രൂപ പിഴയും. തിരുവനന്തപുരം എസ്എപി ക്യാമ്പിലെ ഹെഡ് കോൺസ്റ്റബിളായ നേമം സ്വദേശി ബാഹുലേയനാണ് ശിക്ഷ. 2018 മാർച്ചിലാണ് ബാഹുലേയനെ പോക്സോ കുറ്റം ചുമത്തി പേരൂര്‍ക്കട പോലിസ് അറസ്റ്റ് ചെയ്തത്.
ചൂഷണത്തിനിരയായ പെണ്‍കുട്ടിയും ഇയാളും പോലിസ് ക്വാര്‍ട്ടേസിലെ അടുത്തടുത്ത ഫ്ലാറ്റുകളിലായിരുന്നു താമസം. പോലിസുദ്യോഗസ്ഥന്റെ മകളെ മിഠായികള്‍ നല്കി മോഹിപ്പിച്ച് ലൈംഗിക ചൂഷണത്തിന് ഇരയാക്കുകയായിരുന്നു. ബസില്‍വച്ചും പോലിസ് ക്വാര്‍ട്ടേഴ്സില്‍ വച്ചും ഇയാള്‍ പെണ്‍കുട്ടിയെ ചൂഷണം ചെയ്തിരുന്നു.