കോട്ടയം ജില്ലയില്‍ 1,128 പേര്‍ക്ക് കൂടി കൊവിഡ്; ടെസ്റ്റ് പോസിറ്റീവിറ്റി 16.91 ശതമാനം

Update: 2021-05-28 15:20 GMT

കോട്ടയം: ജില്ലയില്‍ 1,128 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. 1,122 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ രണ്ട് ആരോഗ്യപ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ ആറുപേര്‍ രോഗബാധിതരായി. പുതുതായി 6,668 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റീവിറ്റി 16.91 ശതമാനമാണ്.

രോഗം ബാധിച്ചവരില്‍ 516 പുരുഷന്‍മാരും 477 സ്ത്രീകളും 135 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 221 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 652 പേര്‍ രോഗമുക്തരായി. 9,558 പേരാണ് നിലവില്‍ ചികില്‍സയിലുള്ളത്. ഇതുവരെ ആകെ 1,77,766 പേര്‍ കൊവിഡ് ബാധിതരായി. 1,67,219 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 44,881 പേര്‍ ക്വാറന്റൈനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ

കോട്ടയം107

വാകത്താനം57

ഏറ്റുമാനൂര്‍,ചങ്ങനാശേരി43

അയ്മനം42

എരുമേലി37

വിജയപുരം34

അതിരമ്പുഴ31

ഈരാറ്റുപേട്ട30

എലിക്കുളം, രാമപുരം, പാമ്പാടി29

കുറിച്ചി28

മാടപ്പള്ളി25

പാലാ24

വാഴപ്പള്ളി23

കുമരകം, അകലക്കുന്നം21

തിരുവാര്‍പ്പ്, കാഞ്ഞിരപ്പള്ളി20

പനച്ചിക്കാട്, വൈക്കം18

തലപ്പലം16

കിടങ്ങൂര്‍, വെച്ചൂര്‍15

കൊഴുവനാല്‍, അയര്‍ക്കുന്നം, ടിവിപുരം14

വെള്ളൂര്‍, മണര്‍കാട്, കങ്ങഴ13

കാണക്കാരി, ചിറക്കടവ്12

കരൂര്‍,ഭരണങ്ങാനം11

കല്ലറ, ഉദയനാപുരം, തൃക്കൊടിത്താനം, മറവന്തുരുത്ത്,ഞീഴൂര്‍10

പാറത്തോട്, കറുകച്ചാല്‍, ചെമ്പ്9

പായിപ്പാട്, മുണ്ടക്കയം8

കോരുത്തോട്, പുതുപ്പള്ളി, ഉഴവൂര്‍, മണിമല7

മീനച്ചില്‍, തലയാഴം, കടനാട്, തലയോലപ്പറമ്പ് 6

കടുത്തുരുത്തി, മുളക്കുളം, വാഴൂര്‍, തിടനാട്, കൂരോപ്പട, മുത്തോലി, മാഞ്ഞൂര്‍, മേലുകാവ്5

പള്ളിക്കത്തോട്, തീക്കോയി, ആര്‍പ്പൂക്കര, നെടുംകുന്നം, കുറവിലങ്ങാട്, പൂഞ്ഞാര്‍, പൂഞ്ഞാര്‍ തെക്കേക്കര, നീണ്ടൂര്‍4

മരങ്ങാട്ടുപിള്ളി, മീനടം, മൂന്നിലവ്2

വെള്ളാവൂര്‍, വെളിയന്നൂര്‍, തലനാട് 1

Tags:    

Similar News