എറണാകുളം ജില്ലയില്‍ ഇന്ന് 114 പേര്‍ക്ക് കൊവിഡ്; 111 പേര്‍ക്കും രോഗബാധ സമ്പര്‍ക്കത്തിലൂടെ
ഇന്ന് ഏറ്റവുമധികം സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച് ചെല്ലാനം, തൃക്കാക്കര, പള്ളുരുത്തി, മട്ടാഞ്ചേരി മേഖലയിലാണ്. ഇടവേളയ്ക്കുശേഷമാണ് ചെല്ലാനത്തും തൃക്കാക്കരയിലും കൂടുതല്‍ പേര്‍ക്ക് സമ്പര്‍ക്കത്തിലുടെ രോഗം സ്ഥിരീകരിച്ചത്.
കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 114 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 111 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്. ബാക്കിയുള്ള മൂന്നുപേരില്‍ ഒരാള്‍ ആന്‍ഡമാന്‍ സ്വദേശിയും ഒരാള്‍ ഉത്തര്‍പ്രദേശ് സ്വദേശിയും മറ്റൊരാള്‍ അസമില്‍നിന്നെത്തിയ യാത്രികനുമാണ്. ഇന്ന് ഏറ്റവുമധികം സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച് ചെല്ലാനം, തൃക്കാക്കര, പള്ളുരുത്തി, മട്ടാഞ്ചേരി മേഖലയിലാണ്. ഇടവേളയ്ക്കുശേഷമാണ് ചെല്ലാനത്തും തൃക്കാക്കരയിലും കൂടുതല്‍ പേര്‍ക്ക് സമ്പര്‍ക്കത്തിലുടെ രോഗം സ്ഥിരീകരിച്ചത്.
ചെല്ലാനത്ത് 16 പേര്‍ക്കും തൃക്കാക്കരയില്‍ 17 പേര്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഏതാനം ദിവസങ്ങളായി ഇവിടെ രോഗവ്യാപനം കുറഞ്ഞുനില്‍ക്കുകയായിരുന്നു. മട്ടാഞ്ചേരിയില്‍ 11 പേര്‍ക്കും പള്ളുരുത്തിയില്‍ ഏഴുപേര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. വെണ്ണലയില്‍ ആറുപേര്‍ക്കും ആലുവ, നെടുമ്പാശ്ശേരി എന്നിവിടങ്ങളില്‍ നാലുപേര്‍ക്ക് വീതവും തിരുവാങ്കുളം, ഫോര്‍ട്ട്‌കൊച്ചി, കളമശ്ശേരി എന്നിവടങ്ങളില്‍ മൂന്നുപേര്‍ക്ക് വീതവും എറണാകുളത്തും പൂണിത്തുറയിലും രണ്ടുപേര്‍ക്കും രോഗം സ്ഥിരീകരിച്ചു.
ഇടക്കൊച്ചി സ്വദേശി, ഇടപ്പള്ളിയില്‍ താമസിക്കുന്ന മലപ്പുറം സ്വദേശി, ഉദയംപേരൂര്‍ സ്വദേശി, എളങ്കുന്നപ്പുഴ സ്വദേശി, ഏരൂര്‍ സ്വദേശി ഏലൂര്‍ സ്വദേശി, കരുമാലൂര്‍ സ്വദേശിനി, കലൂര്‍ സ്വദേശിനി, കാഞ്ഞൂര്‍ സ്വദേശി, കീഴ്മാട് സ്വദേശിനി, കുമ്പളം സ്വദേശി, കുഴിപ്പിള്ളി സ്വദേശിനി, കോതമംഗലം സ്വദേശി, ചളിക്കവട്ടം സ്വദേശി, ചൂര്‍ണിക്കര സ്വദേശിനി, തമ്മനം സ്വദേശി, തേവര സ്വദേശി, നായരമ്പലം സ്വദേശി, നിലവില്‍ ആലങ്ങാട് താമസിക്കുന്ന പാലക്കാട് സ്വദേശി, നിലവില്‍ കളമശ്ശേരിയില്‍ താമസിക്കുന്ന വെസ്റ്റ് ബംഗാള്‍ സ്വദേശി, നെല്ലിക്കുഴി സ്വദേശിനി, പച്ചാളം സ്വദേശി, പല്ലാരിമംഗലം സ്വദേശി, പാലാരിവട്ടം സ്വദേശി, പാലാരിവട്ടത്തെ സ്വകാര്യസ്ഥാപനത്തില്‍ ജോലിചെയ്യുന്ന കോട്ടയം സ്വദേശി, മലയാറ്റൂര്‍ നീലീശ്വരം സ്വദേശി, മൂക്കന്നൂര്‍ സ്വദേശിനി, വടവുകോട് സ്വദേശി, വടുതല സ്വദേശി, വാളകം സ്വദേശി, വേങ്ങൂര്‍ സ്വദേശി, കരുവേലിപ്പടി സ്വദേശിനിയായ കരുവേലിപ്പടി താലൂക്കാശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തക, ആലുവയിലെ സ്വകാര്യാശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകയായ ആലങ്ങാട് സ്വദേശിനി എന്നിവര്‍ക്കും ഇന്ന് സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചു.
ഇന്ന് 98 പേര്‍ രോഗമുക്തി നേടി. ഇതില്‍ 95 പേര്‍ എറണാകുളം സ്വദേശികളും രണ്ടുപേര്‍ മറ്റുസംസ്ഥാനത്തുനിന്നുള്ളവരും ഒരാള്‍ മറ്റു ജില്ലക്കാരനുമാണ്. ഇന്ന് 697 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണകാലയളവ് അവസാനിച്ച 1,057 പേരെ നിരീക്ഷണപട്ടികയില്‍നിന്നും ഒഴിവാക്കുകയും ചെയ്തു. നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം 15,555 ആണ്. ഇതില്‍ 13,327 പേര്‍ വീടുകളിലും, 197 പേര്‍ കൊവിഡ് കെയര്‍ സെന്ററുകളിലും 2,031 പേര്‍ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.
ഇന്ന് 152 പേരെ പുതുതായി ആശുപത്രിയിലും എഫ്എല്‍ടിസികളിലുമായി പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിലും എഫ്എല്‍ടിസികളിലും നിന്ന് 151 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു. ജില്ലയിലെ ആശുപത്രികളില്‍ കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നവരുടെ എണ്ണം 1,828 ആണ്. ഇന്ന് ജില്ലയില്‍നിന്നും കൊവിഡ് 19 പരിശോധനയുടെ ഭാഗമായി 1,848 സാംപിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 1,355 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. ഇനി 904 ഫലങ്ങളാണ് ലഭിക്കാനുള്ളത്. ജില്ലയിലെ സ്വകാര്യലാബുകളില്‍നിന്നും ആശുപത്രികളില്‍നിന്നുമായി ഇന്ന് 1,567 സാംപിളുകള്‍ പരിശോധനയ്ക്കായി ശേഖരിച്ചു.