കൊവിഡ്: വയനാട് ജില്ലയില്‍ 1,245 പേര്‍ കൂടി നിരീക്ഷണത്തില്‍

ജില്ലയില്‍ നിന്നും ഇതുവരെ പരിശോധനയ്ക്ക് അയച്ച 1,398 സാംപിളുകളില്‍ 1,000 ആളുകളുടെ ഫലം ലഭിച്ചു. ഇതില്‍ 977 എണ്ണം നെഗറ്റീവാണ്.

Update: 2020-05-20 13:14 GMT

കല്‍പ്പറ്റ: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയില്‍ 1,245 പേര്‍കൂടി നിരീക്ഷണത്തില്‍. ഇതോടെ ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 3,005 ആയി. രോഗം സ്ഥിരീകരിച്ച 16 പേര്‍ ഉള്‍പ്പെടെ 26 പേര്‍ ജില്ലാ ആശുപത്രിയില്‍ ചികില്‍സയിലുണ്ട്. ബുധനാഴ്ച 176 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി. ജില്ലയില്‍ നിന്നും ഇതുവരെ പരിശോധനയ്ക്ക് അയച്ച 1,398 സാംപിളുകളില്‍ 1,000 ആളുകളുടെ ഫലം ലഭിച്ചു. ഇതില്‍ 977 എണ്ണം നെഗറ്റീവാണ്.

391 സാംപിളുകളുടെ പരിശോധനാഫലം ലഭിക്കാനുണ്ട്. ജില്ലയില്‍നിന്നും ബുധനാഴ്ച്ച 76 സാംപിളുകള്‍ അയച്ചിട്ടുണ്ട്. ഇതില്‍ പ്രാഥമികസമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട 41 പേരുടെയും 1 ആരോഗ്യപ്രവര്‍ത്തകരുടെയും 4 പോലിസ് ഉദ്യോഗസ്ഥരുടെയും സാംപിളുകള്‍ ഉള്‍പ്പെടുന്നു. ജില്ലാ മാനസികാരോഗ്യപരിപാടിയുടെ നേതൃത്വത്തില്‍ നിരീക്ഷണത്തില്‍ കഴിയുന്ന 161 പേര്‍ക്ക് കൗണ്‍സലിങ് നല്‍കി.

ജില്ലയിലെ കണ്ടെയ്ന്‍മെന്റ് സോണുകള്‍: മാനന്തവാടി നഗരസഭ, തിരിനെല്ലി, എടവക പഞ്ചായത്തുകളിലെ എല്ലാ വാര്‍ഡുകളും കണ്ടെയ്ന്‍മെന്റ് സോണുകളാണ്. മീനങ്ങാടി ഗ്രാമപ്പഞ്ചായത്തിലെ 7, 10, 11, 13, 14, 15, 16, 18 വാര്‍ഡുകള്‍, തവിഞ്ഞാല്‍ പഞ്ചായത്തിലെ ആറാം വാര്‍ഡ്, നെന്‍മേനി പഞ്ചായത്തിലെ 7, 8, 9, 10, 11, 12, 13, 14 വാര്‍ഡുകളും പനമരം പഞ്ചായത്തിലെ 1, 2 വാര്‍ഡുകളും കണ്ടെയ്ന്‍മെന്റ് സോണുകളായി തുടരും. 

Tags:    

Similar News