കോട്ടയം ജില്ലയില്‍ ഇന്ന് 142 പേര്‍ക്ക് കൊവിഡ്; ഇനി ചികില്‍സയിലുള്ളത് 2,537 പേര്‍
കോട്ടയം: ജില്ലയില്‍ 142 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. എല്ലാവര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. പുതുതായി 3102 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 76 പുരുഷന്‍മാരും 51 സ്ത്രീകളും 15 കുട്ടികളും ഉള്‍പ്പെടുന്നു.
60 വയസിനു മുകളിലുള്ള 23 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 238 പേര്‍ രോഗമുക്തരായി. 2537 പേരാണ് നിലവില്‍ ചികില്‍സയിലുള്ളത്. ഇതുവരെ ആകെ 80,716 പേര്‍ കൊവിഡ് ബാധിതരായി. 77,999 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 12,223 പേര്‍ ക്വാറന്റൈനില്‍ കഴിയുന്നുണ്ട്.
രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ
കോട്ടയം 22
ഏറ്റുമാനൂര്‍ 16
കുറിച്ചി 12
നീണ്ടൂര്‍ 9
കാഞ്ഞിരപ്പള്ളി 8
കുമരകം, ചങ്ങനാശേരി, ഈരാറ്റുപേട്ട5
കരൂര്‍, പാമ്പാടി, കൂരോപ്പട, വാകത്താനം4
പാറത്തോട്, വെള്ളൂര്‍, കിടങ്ങൂര്‍, മണിമല, വൈക്കം3
എരുമേലി, പാലാ, മേലുകാവ്, അതിരമ്പുഴ, മീനച്ചില്‍2
കുറവിലങ്ങാട്, തലയാഴം, പൂഞ്ഞാര്‍, മുണ്ടക്കയം, ഉഴവൂര്‍, നെടുംകുന്നം, വെച്ചൂര്‍, എലിക്കുളം, ടി.വി പുരം, മാടപ്പള്ളി, തിടനാട്, പള്ളിക്കത്തോട്,
ആര്‍പ്പൂക്കര, ഭരണങ്ങാനം, വാഴൂര്‍, പനച്ചിക്കാട്, മുളക്കുളം, കടുത്തുരുത്തി, മീനടം1