കൊവിഡ് പ്രതിരോധം: എറണാകുളത്ത് അധികമായി സജ്ജമാക്കിയത് 1647 പോളിംഗ് ബൂത്തുകള്‍
ആള്‍ക്കൂട്ടം ഒഴിവാക്കുന്നതിനായി ആയിരത്തിലധികം വോട്ടര്‍മാരുള്ള എല്ലാ ബൂത്തുകളും രണ്ടായി വിഭജിച്ചു.കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജില്ലയിലെ ആകെ പോളിംഗ് ബൂത്തുകളുടെ എണ്ണം 2108 ആയിരുന്നു.ഇത്തവണ തയ്യാറാക്കിയിരിക്കുന്ന ആകെ പോളിംഗ് ബൂത്തുകളുടെ എണ്ണം 3899 ആണ്
കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ ഉറപ്പാക്കുന്നതിനായി എറണാകുളം ജില്ലയില്‍ അധികമായി സജ്ജമാക്കിയത് 1647 പോളിംഗ് ബൂത്തുകള്‍. ആള്‍ക്കൂട്ടം ഒഴിവാക്കുന്നതിനായി ആയിരത്തിലധികം വോട്ടര്‍മാരുള്ള എല്ലാ ബൂത്തുകളും രണ്ടായി വിഭജിച്ചു.കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജില്ലയിലെ ആകെ പോളിംഗ് ബൂത്തുകളുടെ എണ്ണം 2108 ആയിരുന്നു. കെട്ടിടം ലഭ്യമല്ലാത്ത സാഹചര്യത്തില്‍ ജില്ലയില്‍ താല്‍കാലിക അടിസ്ഥാനത്തില്‍ 114പോളിംഗ് ബൂത്തുകള്‍ സജ്ജമാക്കിയിട്ടുണ്ട്. ഇങ്ങനെ ജില്ലയില്‍ ഇത്തവണ തയ്യാറാക്കിയിരിക്കുന്ന ആകെ പോളിംഗ് ബൂത്തുകളുടെ എണ്ണം 3899 ആണ്
കളമശേരി മണ്ഡലത്തിലാണ് ഏറ്റവും അധികം താല്‍ക്കാലിക ബുത്തുകള്‍ ഉള്ളത്. എറണാകുളമാണ് ഏറ്റവും അധികം താല്‍ക്കാലിക ബൂത്തുള്ള മണ്ഡലം.പെരുമ്പാവൂര്‍- 5, അങ്കമാലി -9, ആലുവ -11, പറവൂര്‍ -9, വൈപ്പിന്‍ -7, കളമശ്ശേരി -33. തൃക്കാക്കര -12, കൊച്ചി -14, എറണാകുളം -1, തൃപ്പൂണിത്തുറ -8, മൂവാറ്റുപുഴ- 5 എന്നിങ്ങനെയാണ് ജില്ലയിലെ വിവിധ നിയമസഭാ നിയോജക മണ്ഡലങ്ങളില്‍ സജ്ജമാക്കിയ താത്കാലിക ബൂത്തുകളുടെ എണ്ണം.
പെരുമ്പാവൂര്‍- 270, അങ്കമാലി- 257, ആലുവ- 286, പറവൂര്‍- 298,വൈപ്പിന്‍- 259, കളമശ്ശേരി -298. തൃക്കാക്കര- 287, കൊച്ചി- 270, എറണാകുളം- 248, തൃപ്പൂണിത്തുറ- 308, മൂവാറ്റുപുഴ- 284, കുന്നത്തുനാട്- 273, പിറവം -312, കോതമംഗലം- 254 എന്നിങ്ങനെയാണ് മണ്ഡലങ്ങളിലെ ആകെ ബുത്തുകള്‍