കൊവിഡ്-19 : എറണാകുളത്ത് 10 പേരുടെ പരിശോധന ഫലം കൂടി നെഗറ്റീവ്
ഇന്ന് രാവിലെ ലഭിച്ച ഫലങ്ങളിലാണ് ഇവര്‍ക്ക് കൊറോണ ബാധയില്ലെന്ന് സ്ഥിരീകരിച്ചത്.ഇന്നലെ വൈകിട്ടും ഇന്ന് രാവിലെയുമായി 25 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.നിലവില്‍ ഒരു ആരോഗ്യ പ്രവര്‍ത്തകന്‍ അടക്കം 14 പേരാണ് ഇപ്പോള്‍ എറണാകുളം ജില്ലയില്‍ കൊവിഡ്-19 രോഗ ബാധ സ്ഥിരീകരിച്ച് ചികില്‍സയില്‍ ഉളളത്
കൊച്ചി: കൊവിഡ്-19 രോഗബാധ സംശയിച്ച് പരിശോധനയക്കായി അയച്ച 10 പേരുടെ സാമ്പിള്‍ പരിശോധന ഫലം കൂടി നെഗറ്റീവാണെന്ന് സ്ഥിരീകരിച്ചു. ഇന്ന് രാവിലെ ലഭിച്ച ഫലങ്ങളിലാണ് ഇവര്‍ക്ക് കൊറോണ ബാധയില്ലെന്ന് സ്ഥിരീകരിച്ചത്.ഇന്നലെ വൈകിട്ടും ഇന്ന് രാവിലെയുമായി 25 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.നിലവില്‍ ഒരു ആരോഗ്യ പ്രവര്‍ത്തകന്‍ അടക്കം 14 പേരാണ് ഇപ്പോള്‍ എറണാകുളം ജില്ലയില്‍ കൊവിഡ്-19 രോഗ ബാധ സ്ഥിരീകരിച്ച് ചികില്‍സയില്‍ ഉളളത്.ഇതില്‍ 4 പേര്‍ ബ്രിട്ടീഷ് പൗരന്മാരും, 7 പേര്‍ എറണാകുളം സ്വദേശികളും, 2 പേര്‍ കണ്ണൂര്‍ സ്വദേശികളും, ഒരാള്‍ മലപ്പുറം സ്വദേശിയുമാണ്. നേരത്തെ രോഗബാധ സ്ഥിരീകരിച്ചിരുന്ന ആറുപേര്‍ സുഖം പ്രഖാപിച്ച് ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജായിരുന്നു
.ജില്ലയില്‍ ആശുപത്രികളിലും, വീടുകളിലും ആയി ഇന്നലെ വരെ നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം 5527 ആണ്.ഇന്നലെ കൊച്ചി തുറമുഖത്ത് എത്തിയ 3 കപ്പലുകളിലെ 76 ക്രൂ അംഗങ്ങളെ പരിശോധിച്ചതില്‍ ആര്‍ക്കും രോഗലക്ഷണങ്ങളില്ല ഇന്നലെ രാത്രി മുതല്‍ രാവിലെ 9 മണി വരെ 198 കോളുകള്‍ ആണ് കണ്‍ട്രോള്‍ റൂമിലേക്ക് വന്നത്. കൂടുതല്‍ കോളുകളും പൊതുജനങ്ങളില്‍ നിന്നും, നിരീക്ഷണത്തല്‍ കഴിയുന്നവരില്‍ നിന്നുമായിരുന്നു. കൂടുതല്‍ പേരും ഭക്ഷണത്തിന്റെ വിവരങ്ങള്‍ അറിയുന്നതിനായാണ് വിളിച്ചത്. നിരീക്ഷണത്തില്‍ കഴിയുന്നവരില്‍നിന്നും, പൊതുജനങ്ങളില്‍നിന്നും ജീവിതശൈലീ രോഗങ്ങള്‍ക്ക് മരുന്നു കഴിക്കുന്നവര്‍ മരുന്ന് കിട്ടുവാന്‍ എന്താണ് ചെയ്യേണ്ടതെന്ന് നിരവധി പേര്‍ അന്വേഷിക്കുന്നുണ്ട്. ജീവിതശൈലീ രോഗ മരുന്നിനായി പ്രദേശത്തെ സര്‍ക്കാര്‍ ആശുപത്രിയുമായി ഫോണില്‍ ബന്ധപ്പെടേണ്ടതാണെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു