കൊവിഡ്-19 : എറണാകുളത്ത് 12,133 പേര്‍ നിരീക്ഷണത്തില്‍
മാര്‍ച്ച് അഞ്ചിനും 24നുമിടയില്‍ വിദേശരാജ്യങ്ങള്‍,മറ്റു സംസ്ഥാനങ്ങള്‍ എന്നിവടങ്ങളില്‍ നിന്നും മടങ്ങിയെത്തിയവര്‍ കൊവിഡ്-19 രോഗപ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായുള്ള 28 ദിവസം എന്ന നീരീക്ഷണ കാലയളവ് പൂര്‍ത്തീകരിക്കാന്‍ എറണാകുളത്ത് 9280 പേര്‍ക്ക് നിര്‍ദേശം നല്‍കി.പ്രസ്തുത കാലയളവില്‍ വിദേശത്ത് നിന്നും, മറ്റു സംസ്ഥാനങ്ങളില്‍ നിന്നും ജില്ലയില്‍ തിരികെ എത്തിയ ശേഷം 14 ദിവസത്തെ നിരീക്ഷണ കാലയളവ് ഇതിനോടകം പൂര്‍ത്തിയാക്കിയവരും 28 ദിവസം തന്നെ നിരീക്ഷണത്തില്‍ കഴിയണം
കൊച്ചി: കൊവിഡ്-19 രോഗ പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി എറണാകുളത്ത് ആശുപത്രികളിലും, വീടുകളിലും ആയി നിലവില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 12,133 ആയി. മാര്‍ച്ച് അഞ്ചിനും 24നുമിടയില്‍ വിദേശരാജ്യങ്ങള്‍,മറ്റു സംസ്ഥാനങ്ങള്‍ എന്നിവടങ്ങളില്‍ നിന്നും മടങ്ങിയെത്തിയവര്‍ കൊവിഡ്-19 രോഗപ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായുള്ള 28 ദിവസം എന്ന നീരീക്ഷണ കാലയളവ് പൂര്‍ത്തീകരിക്കാന്‍ എറണാകുളത്ത് 9280 പേര്‍ക്ക് നിര്‍ദേശം നല്‍കി.പ്രസ്തുത കാലയളവില്‍ വിദേശത്ത് നിന്നും, മറ്റു സംസ്ഥാനങ്ങളില്‍ നിന്നും ജില്ലയില്‍ തിരികെ എത്തിയ ശേഷം 14 ദിവസത്തെ നിരീക്ഷണ കാലയളവ് ഇതിനോടകം പൂര്‍ത്തിയാക്കിയവരും 28 ദിവസം തന്നെ നിരീക്ഷണത്തില്‍ കഴിയണമെന്നും ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കി.
ഇതോടെ വീടുകളില്‍ നിലവില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ എണ്ണം 12,097 ആയി.ഇന്ന് പുതിയതായി 351 പേരെയാണ് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദേശിച്ചത്. വീടുകളില്‍ നിരീക്ഷണത്തില്‍ ഉണ്ടായിരുന്ന 38 പേരെ നിരീക്ഷണ കാലയളവ് പൂര്‍ത്തിയായതിനെ തുടര്‍ന്ന് നിരീക്ഷണ പട്ടികയില്‍ നിന്ന് ഒഴിവാക്കി. ഇന്ന് മൂന്നു പേരെ കൂടി ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. ഇതില്‍ 2 പേര്‍ കളമശ്ശേരി മെഡിക്കല്‍ കോളജിലും ഒരാള്‍ കരുവേലിപ്പടി താലൂക്ക് ആശുപത്രിയിലുമാണ്. കളമശ്ശേരി മെഡിക്കല്‍ കോളജില്‍ നിന്ന് ഇന്ന് 2 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ഇതോടെ ആശുപത്രികളില്‍ ഐസൊലേഷനിലുള്ളവരുടെ ആകെ എണ്ണം 36 ആയി.
ഇതില്‍ 21 പേര്‍ കളമശ്ശേരി മെഡിക്കല്‍ കോളേജിലും 5 പേര്‍ മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയിലും, 2 പേര്‍ ആലുവ ജില്ലാ ആശുപത്രിയിലും, 6 പേര്‍ സ്വകാര്യ ആശുപത്രിയിലും 2 പേര്‍ കരുവേലിപ്പടി താലൂക്ക് ആശുപത്രിയിലുമാണ്. 27 പേരുടെ സാമ്പിള്‍ പരിശോധനക്കായി അയച്ചിട്ടുണ്ട്. ഇന്ന് 42 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇതെല്ലാം തന്നെ നെഗറ്റീവ് ആണ്. ഇനി 84 സാമ്പിളുകളുടെ കൂടി ഫലം ലഭിക്കുവാനുണ്ട്.ജില്ലയിലെ 2 കോവിഡ് കെയര്‍ സെന്ററുകളിലായി 24 പേര്‍ നിരീക്ഷണത്തിലുണ്ട്.ജില്ലയില്‍ നിലവില്‍ 140 കമ്മ്യൂണിറ്റി കിച്ചണുകളാണ് പ്രവര്‍ത്തിക്കുന്നത്. ഇതില്‍ 98 എണ്ണം പഞ്ചായത്തുകളിലും 42 എണ്ണം നഗരസഭ പ്രദേശത്തുമാണ്. ഇവ വഴി ഇന്ന് 44798 പേര്‍ക്ക് ഭക്ഷണം നല്‍കുകയുണ്ടായി . ഇതില്‍ 15432 പേര്‍ അതിഥി തൊഴിലാളികളാണ്.
•