കൊവിഡ്-19 : എറണാകുളത്ത് 231 പേരെക്കൂടി വീടുകളില്‍ നിരീക്ഷണത്തിലാക്കി;38 പരിശോധന ഫലങ്ങള്‍ കൂടി നെഗറ്റീവ്

വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 472 ആയി. ഇതില്‍ 10 പേര്‍ ഹൈറിസ്‌ക്ക് വിഭാഗത്തിലും, 462 പേര്‍ ലോ റിസ്‌ക് വിഭാഗത്തിലുമാണ്.ഇന്ന് 7 പേരെ പുതുതായി ആശുപത്രിയില്‍ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചു. ഇന്ന് ആശുപത്രിയില്‍ നിരീക്ഷണത്തില്‍ ഉണ്ടായിരുന്ന 4 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ജില്ലയില്‍ വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 16 ആണ്

Update: 2020-05-07 13:32 GMT

കൊച്ചി: കൊവിഡ്-19 രോഗപ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി എറണാകുളം ജില്ലിയില്‍ ഇന്ന് 231 പേരെ കൂടി പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 119 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. ഇതോടെ ജില്ലയില്‍ വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 472 ആയി. ഇതില്‍ 10 പേര്‍ ഹൈറിസ്‌ക്ക് വിഭാഗത്തിലും, 462 പേര്‍ ലോ റിസ്‌ക് വിഭാഗത്തിലുമാണ്.ഇന്ന് 7 പേരെ പുതുതായി ആശുപത്രിയില്‍ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചു. ഇന്ന് ആശുപത്രിയില്‍ നിരീക്ഷണത്തില്‍ ഉണ്ടായിരുന്ന 4 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ജില്ലയില്‍ വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 16 ആണ്.

ഇന്ന് ജില്ലയില്‍ നിന്നും 38 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 38 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇവയെല്ലാം തന്നെ നെഗറ്റീവ് ആണ്. ഇനി 40 സാമ്പിള്‍ ഫലങ്ങള്‍ കൂടി ലഭിക്കാനുണ്ട്. ജില്ലയിലെ കൊവിഡ് കെയര്‍ സെന്ററുകളില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 82 ആണ്. ഇതില്‍ 43 പേര്‍ തൃപ്പൂണിത്തുറ കോവിഡ് കെയര്‍ സെന്ററിലും, 34 പേര്‍ രാജഗിരി കോളജ് ഹോസ്റ്റലിലും,5 പേര്‍ സ്വകാര്യ ഹോട്ടലിലുമാണ്.ഇന്ന് ജില്ലയിലെ പ്രധാന മാര്‍ക്കറ്റുകളില്‍ 107 ചരക്കു ലോറികള്‍ എത്തി. അതില്‍ വന്ന 119 ഡ്രൈവര്‍മാരുടെയും ക്‌ളീനര്‍മാരുടെയും വിവരങ്ങള്‍ ശേഖരിച്ചു. ഇതില്‍ 76 പേരെ കണ്‍ട്രോള്‍ റൂമില്‍ നിന്നും ഫോണ്‍ വഴി ബന്ധപ്പെട്ട് വിവരങ്ങള്‍ ശേഖരിച്ചു. ആരിലും രോഗലക്ഷണങ്ങള്‍ ഇല്ല.കൊച്ചി തുറമുഖത്ത് എത്തിയ 3 കപ്പലുകളിലെ 122 ജീവനക്കാരെയും പരിശോധിച്ചതില്‍ ആര്‍ക്കും രോഗലക്ഷണങ്ങള്‍ ഇല്ലെന്ന് കണ്ടെത്തി. 

Tags:    

Similar News