കൊവിഡ്-19: എറണാകുളത്ത് 26 പേരുടെ പരിശോധന ഫലം കൂടി നെഗറ്റീവ്

ആലപ്പുഴ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ക്ക് കൊവിഡ്-19 ബാധയില്ലെന്ന് സ്ഥിരീകരിച്ചത്.കൊവിഡ്-19 പരിശോധനയുമായി ബന്ധപ്പെട്ട് ഐ സി എം ആര്‍ പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുള്ളതായി ആരോഗ്യ വകുപ്പ്് അധികൃതര്‍ വ്യക്തമാക്കി.കഴിഞ്ഞ 14 ദിവസത്തില്‍ അന്താരാഷ്ട്ര യാത്ര നടത്തിയ എല്ലാ വ്യക്തികളെയും അവര്‍ക്ക് രോഗലക്ഷണങ്ങള്‍ ഇല്ലെങ്കിലും നിര്‍ബന്ധമായും 14 ദിവസം നിരീക്ഷണത്തില്‍ കഴിയേണ്ടതാണ്.

Update: 2020-03-21 07:09 GMT

കൊച്ചി: കൊവിഡ്-19 രോഗ ബാധ സംശയിച്ച് എറണാകുളത്ത് നിന്നയച്ച സാമ്പിളുകളില്‍ 26 പേരുടെ പരിശോധന ഫലം കൂടി നെഗറ്റീവാണെന്ന് സ്ഥിരീകരിച്ചു. ആലപ്പുഴ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ക്ക് കൊവിഡ്-19 ബാധയില്ലെന്ന് സ്ഥിരീകരിച്ചത്.കൊവിഡ്-19 പരിശോധനയുമായി ബന്ധപ്പെട്ട് ഐ സി എം ആര്‍ പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുള്ളതായി ആരോഗ്യ വകുപ്പ് അധികൃതര്‍ വ്യക്തമാക്കി.

കഴിഞ്ഞ 14 ദിവസത്തില്‍ അന്താരാഷ്ട്ര യാത്ര നടത്തിയ എല്ലാ വ്യക്തികളെയും അവര്‍ക്ക് രോഗലക്ഷണങ്ങള്‍ ഇല്ലെങ്കിലും നിര്‍ബന്ധമായും 14 ദിവസം നിരീക്ഷണത്തില്‍ കഴിയേണ്ടതാണ്. ഇവര്‍ രോഗലക്ഷണങ്ങള്‍ കാണിക്കുകയാണെങ്കില്‍ മാത്രം പരിശോധയ്ക്ക് വിധേയരായാല്‍ മതി. കൊറോണ സ്ഥിരീകരിച്ച വ്യക്തിയുടെ കുടുംബാഗങ്ങളെ നിര്‍ബന്ധമായും വീടുകളില്‍ നിരീക്ഷണത്തില്‍ വയ്‌ക്കേണ്ടതാണെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കി. കൊറോണ സ്ഥിരീകരിച്ച വ്യക്തിയുമായി സമ്പര്‍ക്കത്തില്‍ വന്ന രോഗലക്ഷണങ്ങള്‍ കാണിക്കുന്ന എല്ലാവരെയും പരിശോധനയ്ക്ക് വിധേയമാക്കേണ്ടതാണ്.

ആരോഗ്യപ്രവര്‍ത്തകര്‍ ആരെങ്കിലും രോഗലക്ഷണങ്ങള്‍ കാണിക്കുന്നുണ്ടെങ്കില്‍ അവരെയും പരിശോധനയ്ക്ക് വിധേയമാക്കേണ്ടതാണ്.ഗുരുതര ശ്വാസകോശ രോഗവുമായി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരിക്കുന്ന എല്ലാവരെയും കൊറോണ പരിശോധനയ്ക്ക് വിധേയമാക്കേണ്ടതാണ്. നിലവില്‍ രോഗലക്ഷണങ്ങള്‍ ഇല്ലാത്ത എന്നാല്‍ കൊറോണ സ്ഥിരീകരിച്ച വ്യക്തിയുമായി നേരിട്ട് സമ്പര്‍ക്കത്തില്‍ വന്ന വ്യക്തിയുടെ സാമ്പിള്‍ അവര്‍ രോഗിയുമായി സമ്പര്‍ക്കത്തില്‍ വന്ന അഞ്ചാമത്തേയും പതിനാലാമത്തേയും ദിവസത്തിനിടയില്‍ ഒരു തവണ പരിശോധനയ്ക്ക് വിധേയമാക്കേണ്ടതാണെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കി.

എറണാകുളം കലക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന കോവിഡ് 19 സര്‍വൈലന്‍സ് യൂനിറ്റിന്റെ ആഭിമുഖ്യത്തില്‍ ഫീല്‍ഡ് തല ത്തില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ലഭിക്കുന്ന വിവരങ്ങള്‍ യഥാസമയം രേഖപ്പെടുത്തുന്നതിനും റിപോര്‍ട്ട് ചെയ്യുന്നതിനുമായി ജില്ലാ സര്‍വൈലന്‍സ് യൂനിറ്റ് വികസിപ്പിച്ചെടുത്ത ഓണ്‍ലൈന്‍ വെബ്പോര്‍ട്ടല്‍ സി- ട്രാക്കര്‍ പ്രവര്‍ത്തനം ആരംഭിച്ചു.

അഡിഷണല്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ എസ് ശ്രീദേവിയുടെ നേതൃത്വത്തിലുള്ള ടെക്നിക്കല്‍ ടീമാണ് സി- ട്രാക്കറിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ട സാങ്കേതിക സഹായം നല്‍കികൊണ്ട് ഇതിന്റെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നത്.ഇന്നലെ കൊച്ചി തുറമുഖത്ത് എത്തിയ 4 കപ്പലുകളിലെ 198 ക്രൂ അംഗങ്ങളെയും 514 യാത്രക്കാരെയും പരിശോധിച്ചു. ആര്‍ക്കും തന്നെ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടില്ലെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.

Tags:    

Similar News