കൊവിഡ്-19: എറണാകുളത്ത് നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 272 ആയി ഉയര്‍ന്നു
ഇന്ന് വീടുകളില്‍ നിരീക്ഷണത്തിനായി 146 പേരെയാണ് പുതിയതായി ഉള്‍പ്പെടുത്തിയത്. ഇതില്‍ 23 പേര്‍ ഏപ്രില്‍ 21 ന് പാലക്കാട് ജില്ലയില്‍ രോഗം സ്ഥിരീകരിച്ച വ്യക്തിയുമായി സമ്പര്‍ക്കം വന്നവരാണ്. ഇതര സംസ്ഥാനങ്ങളില്‍ നിന്നും ജില്ലയില്‍ എത്തിയ 48 പേരും ഇന്ന് നിരീക്ഷണത്തിലായവരില്‍ ഉള്‍പ്പെടുന്നു. നിരീക്ഷണ കാലയളവ് അവസാനിച്ചതിനെ തുടര്‍ന്ന് 13 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കി
കൊച്ചി: കൊവിഡ്-19 രോഗ പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി എറണാകുളത്ത് വീടുകളില്‍ നിരീക്ഷണത്തില്‍ ആക്കിയവരുടെ എണ്ണം 272 ആയി ഉയര്‍ന്നു.ഇന്ന് വീടുകളില്‍ നിരീക്ഷണത്തിനായി 146 പേരെയാണ് പുതിയതായി ഉള്‍പ്പെടുത്തിയത്. ഇതില്‍ 23 പേര്‍ ഏപ്രില്‍ 21 ന് പാലക്കാട് ജില്ലയില്‍ രോഗം സ്ഥിരീകരിച്ച വ്യക്തിയുമായി സമ്പര്‍ക്കം വന്നവരാണ്. ഇതര സംസ്ഥാനങ്ങളില്‍ നിന്നും ജില്ലയില്‍ എത്തിയ 48 പേരും ഇന്ന് നിരീക്ഷണത്തിലായവരില്‍ ഉള്‍പ്പെടുന്നു. നിരീക്ഷണ കാലയളവ് അവസാനിച്ചതിനെ തുടര്‍ന്ന് 13 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കി. നിരീക്ഷണത്തിലുള്ള 76 പേര്‍ ഹൈ റിസ്‌ക്ക് വിഭാഗത്തില്‍ ഉള്‍പ്പെട്ടതിനാല്‍ 28 ദിവസത്തെ നിരീക്ഷണത്തിലും, 196 പേര്‍ ലോ റിസ്‌ക് വിഭാഗത്തില്‍ ഉള്‍പ്പെട്ടതിനാല്‍ 14 ദിവസത്തെ നിരീക്ഷണത്തിലും ആണ്.
ഇന്ന് പുതുതായി 9 പേരെയാണ് ആശുപത്രിയില്‍ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചത്. ഇതില്‍ 3 പേരെ കളമശ്ശേരി മെഡിക്കല്‍ കോളജിലും, ഒരാളെ ആലുവ ജില്ലാ ആശുപത്രിയിലും, 5 പേരെ സ്വകാര്യ ആശുപത്രികളിലുമാണ് പ്രവേശിപ്പിച്ചത്. നിലവില്‍ 22 പേരാണ് ജില്ലയിലെ വിവിധ ആശുപത്രികളിലെ ഐസൊലേഷന്‍ വാര്‍ഡുകളില്‍ കഴിയുന്നത്. കളമശേരി മെഡിക്കല്‍ കോളജില്‍ 5 പേരും, ആലുവ ജില്ലാ ആശുപത്രിയില്‍ 3 പേരും, കരുവേലിപ്പടി താലൂക്ക് ആശുപത്രിയില്‍ 2 പേരും, സ്വകാര്യ ആശുപത്രികളില്‍ 12 പേരും നിരീക്ഷണത്തില്‍ ഉണ്ട്. ഇന്ന് ജില്ലയില്‍ നിന്നും 60 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. 30 സാമ്പിളുകളുടെ പരിശോധന ഫലങ്ങള്‍ ലഭിച്ചു. ഇവയെല്ലാം നെഗറ്റീവ് ആണ്. ഇനി 79 സാമ്പിള്‍ പരിശോധന ഫലങ്ങള്‍ കൂടി ലഭിക്കാനുണ്ട്.
സമൂഹവ്യാപനം ഉണ്ടാകുന്നുണ്ടോ എന്നറിയുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം മരട്, കളമശ്ശേരി എന്നിവിടങ്ങളില്‍ നിന്നും 10 പേരുടെ വീതം സാമ്പിളുകള്‍ പരിശോധനയ്ക്കായി ശേഖരിച്ചു. പോസിറ്റീവ് കേസുമായി സമ്പര്‍ക്കം ഉണ്ടാകാത്തവര്‍, ശ്വാസകോശ രോഗങ്ങള്‍ക്ക് ചികില്‍സ തേടിയവര്‍, കൊവിഡ് രോഗ പരിശോധനയുമായോ ചികില്‍സയുമായോ നേരിട്ട് ബന്ധമില്ലാത്ത ആരോഗ്യ സ്ഥാപനങ്ങളിലെ ആരോഗ്യ പ്രവര്‍ത്തകര്‍, പോലിസ് ഉദ്യോഗസ്ഥര്‍, ഭക്ഷണ വിതരണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരില്‍ നിന്നും തിരഞ്ഞെടുത്തവരെയാണ് പരിശോധനയ്ക്ക് ജില്ലയില്‍ പ്രവര്‍ത്തനം ആരംഭിച്ച രണ്ട് കോവിഡ് കെയര്‍ സെന്ററുകളിലായി 27 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. ഇവരെല്ലാം തന്നെ തൃപ്പൂണിത്തുറ ഗവണ്‍മെന്റ് ആയുര്‍വേദ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന കൊവിഡ് കെയര്‍ സെന്ററിലാണ്.ഇന്നലെ കൊച്ചി തുറമുഖത്ത് ഒരു കപ്പലാണ് എത്തിയത്. അതിലെ 25 ക്രൂ അംഗങ്ങളെ പരിശോധിച്ചതില്‍ ആര്‍ക്കും തന്നെ രോഗലക്ഷങ്ങളില്ല