കൊവിഡ്-19 : എറണാകുളത്ത് 3061 പേര് നിരീക്ഷണത്തില്‍
ഇതില്‍ 2907 പേര് ഹൈ റിസ്ക്ക് വിഭാഗത്തില്‍ ഉള്‍പ്പെട്ടതിനാല്‍ 28 ദിവസത്തെ നിരീക്ഷണത്തിലും, 154 പേര് ലോ റിസ്ക് വിഭാഗത്തിലും ആണ്.ഇന്ന് ജില്ലയില്‍ 60 പേരെ കൂടി വീടുകളില്‍ നിരീക്ഷണത്തിനായി നിര്‍ദേശിച്ചു. വീടുകളില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന 23 പേരുടെ നിരീക്ഷണ കാലയളവ് അവസാനിച്ചതിനെ തുടര്‍ന്ന് നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കി. ഇന്ന് ജില്ലയില്‍ 5 പേരെ കൂടി ആശുപത്രികളിലെ ഐസൊലേഷന്‍ വാര്‍ഡുകളില്‍ പ്രവേശിപ്പിച്ചു
കൊച്ചി: കൊവിഡ്-19 രോഗപ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി എറണാകുളത്ത് വീടുകളിലും ആശുപത്രികളിലുമായി നിരീക്ഷണത്തിലുളളവരുടെ എണ്ണം 3061 ആയി. ഇതില്‍ 2907 പേര് ഹൈ റിസ്ക്ക് വിഭാഗത്തില്‍ ഉള്‍പ്പെട്ടതിനാല്‍ 28 ദിവസത്തെ നിരീക്ഷണത്തിലും, 154 പേര് ലോ റിസ്ക് വിഭാഗത്തിലും ആണ്.ഇന്ന് ജില്ലയില്‍ 60 പേരെ കൂടി വീടുകളില്‍ നിരീക്ഷണത്തിനായി നിര്‍ദേശിച്ചു. വീടുകളില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന 23 പേരുടെ നിരീക്ഷണ കാലയളവ് അവസാനിച്ചതിനെ തുടര്‍ന്ന് നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കി. ഇന്ന് ജില്ലയില്‍ 5 പേരെ കൂടി ആശുപത്രികളിലെ ഐസൊലേഷന്‍ വാര്‍ഡുകളില്‍ പ്രവേശിപ്പിച്ചു. ഇതില്‍ 3 പേര് കളമശ്ശേരി മെഡിക്കല്‍ കോളജിലും, ഒരാളെ മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയിലും, ഒരാളെ സ്വകാര്യ ആശുപത്രിയിലും ആണ് പ്രവേശിപ്പിച്ചത്.
വിവിധ ആശുപത്രികളില്‍ ഐസൊലേഷനില്‍ കഴിഞ്ഞിരുന്ന 9 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു. നിലവില്‍ 29 പേരാണ് ജില്ലയിലെ വിവിധ ആശുപത്രികളിലെ ഐസൊലേഷന്‍ വാര്‍ഡുകളില്‍ കഴിയുന്നത്. ഇതില്‍ 18 പേര് മെഡിക്കല്‍ കോളജിലും, ഒരാള്‍ മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയിലും, 4 പേര് ആലുവ ജില്ലാ ആശുപത്രിയിലും, 2 പേര് കരുവേലിപ്പടി താലൂക്ക് ആശുപത്രിയിലും, 4 പേര് സ്വകാര്യ ആശുപത്രിയിലും ഉണ്ട്. ഇന്ന് വിവിധ സ്വകാര്യ ആശുപത്രികളില്‍ എത്തിയ 13 പേരോട് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുവാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.നിലവില്‍ ആശുപത്രികളില്‍ ഐസൊലേഷനില്‍ ഉള്ളവരില്‍ 14 പേരാണ് കൊവിഡ് പോസിറ്റീവ് ആയി ജില്ലയില്‍ ചികില്‍സയില്‍ തുടരുന്നത്. ഇവരുടെയെല്ലാം ആരോഗ്യ നില തൃപ്തികരമാണ്.
കൊവിഡ് പോസിറ്റീവ് ആയി മെഡിക്കല്‍ കോളജില്‍ ചികില്‍സയിലുണ്ടായിരുന്ന എറണാകുളം സ്വദേശിനിയായ 21 കാരിയുടെ രോഗം ഭേദമായതിനെ തുടര്‍ന്ന് ഡിസ്ചാര്‍ജ് ചെയ്തു.ഇന്ന് ജില്ലയില്‍ നിന്നും 54 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. 14 സാമ്പിളുകളുടെ ഫലങ്ങള്‍ ലഭിച്ചതില്‍ ഒന്നും പോസിറ്റീവ് ഇല്ല. ഇനി 149 സാമ്പിള്‍ പരിശോധന ഫലങ്ങള്‍ കൂടി ലഭിക്കാനുണ്ട്.ഇന്നലെ കൊച്ചി തുറമുഖത്ത് എത്തിയ 4 കപ്പലുകളിലെ 105 ക്രൂ അംഗങ്ങളെ പരിശോധിച്ചതില്‍ ആര്‍ക്കും തന്നെ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയില്ല.
ലോക്ക് ഡൗണ്‍ കാലത്ത് മരുന്ന് വാങ്ങുവാന്‍ ബുദ്ധിമുട്ട് നേരിടുന്ന വയോമിത്രം പദ്ധതിയിലുള്‍പ്പെട്ട മുതിര്‍ന്ന പൗരന്മാര്ക്ക് വീടുകളില്‍ മരുന്നുകള്‍ എത്തിച്ചു നല്കി. ഇത് വരെ 9865 പേര്‍ക്കാണ് വീടുകളില്‍ മരുന്നെത്തിച്ചു നല്‍കിയത് ഏറ്റവും കൂടുതല്‍ പേര്‍ക്ക് മരുന്നുകള്‍ എത്തിച്ചത് മൂവാറ്റുപുഴയിലാണ് . 1047 പേര്‍ക്ക് അവിടെ വീടുകളില്‍ മരുന്നെത്തി നല്കി. കൊച്ചി നഗരസഭ പരിധിയിലും 1012 പേര്‍ക്ക് ഇത് വരെ മരുന്നുകള്‍ എത്തിച്ചു നല്കി. ജില്ലയില്‍ പ്രവര്‍ത്തനം ആരംഭിച്ച രണ്ട് കൊവിഡ് കെയര്‍ സെന്ററുകളിലായി 30 പേര് നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. ഇതില്‍ തൃപ്പൂണിത്തുറയില്‍ ആണ് 28 പേര് നിരീക്ഷണത്തില്‍ കഴിയുന്നത്. 2 പേര് നെടുമ്പാശ്ശേരിയിലാണ്.