കൊവിഡ് : എറണാകുളത്ത് വീടുകളില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 3270 ആയി
ഇന്ന് 540 പേരെ കൂടി എറണാകുളം ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 27 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു.ഇന്ന് ജില്ലയില്‍ നിന്നും 77 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 24 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇതെല്ലാം നെഗറ്റീവ് ആണ്. ഇനി 77 ഫലങ്ങള്‍ കൂടി ലഭിക്കുവാനുണ്ട്
കൊച്ചി: കൊവിഡ് രോഗ പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഇന്ന് 540 പേരെ കൂടി എറണാകുളം ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 27 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. ഇതോടെ ജില്ലയില്‍ വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 3270 ആയി. ഇതില്‍ 29 പേര്‍ ഹൈറിസ്‌ക്ക് വിഭാഗത്തിലും 3241 പേര്‍ ലോ റിസ്‌ക് വിഭാഗത്തിലുമാണ്.ഇന്ന് 11 പേരെ പുതുതായി ആശുപത്രിയില്‍ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചു.ഇന്ന് വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന 9 പേരെ ഡിസ്ചാര്‍ജ് ചെയ്തു.ജില്ലയില്‍ വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 38 ആണ്.
ഇന്ന് ജില്ലയില്‍ നിന്നും 77 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 24 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇതെല്ലാം നെഗറ്റീവ് ആണ്. ഇനി 77 ഫലങ്ങള്‍ കൂടി ലഭിക്കുവാനുണ്ട്.ഇന്ന് ജില്ലയിലെ പ്രധാന മാര്‍ക്കറ്റുകളില്‍ 88 ചരക്കു ലോറികള്‍ എത്തി. അതില്‍ വന്ന 92 ഡ്രൈവര്‍മാരുടെയും ക്‌ളീനര്‍മാരുടെയും വിവരങ്ങള്‍ ശേഖരിച്ചു. ഇതില്‍ 51 പേരെ കണ്‍ട്രോള്‍ റൂമില്‍ നിന്നും ഫോണ്‍ വഴി ബന്ധപ്പെട്ട് വിവരങ്ങള്‍ ശേഖരിച്ചു.ആരിലും രോഗലക്ഷണങ്ങള്‍ ഇല്ല.ലോക്കഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ തുറന്ന് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോ എന്നറിയാനായി രൂപീകരിച്ച എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് കൊച്ചി നഗര സഭ പ്രദേശത്ത് ഇന്ന് 64 സ്ഥാപനങ്ങള്‍ പരിശോധിച്ചു. മാനദണ്ഡങ്ങള്‍ പാലിക്കാതെ തുറന്ന് പ്രവര്‍ത്തിച്ച 19 സ്ഥാപനങ്ങള്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്തു.
ജില്ലയിലെ കോവിഡ് കെയര്‍ സെന്ററുകളായ ഗവണ്‍മെന്റ് ആയുര്‍വേദ കോളജ്, തൃപ്പൂണിത്തുറ, കളമശ്ശേരി രാജഗിരി കോളജ് ഹോസ്റ്റല്‍, കാക്കനാട് രാജഗിരി കോളേജ് ഹോസ്റ്റല്‍ ,പാലിശ്ശേരി എസ് സി എം എസ് ഹോസ്റ്റല്‍,മുട്ടം എസ് സി എം എസ് ഹോസ്റ്റല്‍, കളമശ്ശേരി ജ്യോതിര്‍ ഭവന്‍, മൂവാറ്റുപുഴ നെസ്റ്റ്, നെല്ലിക്കുഴി മാര്‍ ബസേലിയോസ് ഡെന്റല്‍ കോളജ്, ആശീര്‍ഭവന്‍ കച്ചേരിപ്പടി, റിട്രീറ്റ് സെന്റര്‍ ചിറ്റൂര്‍, ആഷിയാന തൃക്കാക്കര, രാജഗജിരി വിശ്വജ്യോതി സ്‌കൂള്‍ വേങ്ങൂര്‍, നുവാല്‍സ് കളമശ്ശേരി, മാര്‍ ഗ്രിഗോറിയസ് ഡെന്റല്‍ കോളജ് ചേലാട്, ഇന്ദിരാ ഗാന്ധി ഡെന്റല്‍ കോളജ് നെല്ലിക്കുഴി എന്നിവിടങ്ങളിലായി 555 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. കൂടാതെ 15 പേര്‍ പണം നല്‍കി ഉപയോഗിക്കാവുന്ന കോവിഡ് കെയര്‍ സെന്ററുകളില്‍ നിരീക്ഷണത്തിലുണ്ട്.ഇന്നലെ കൊച്ചി തുറമുഖത്ത് എത്തിയ 5 കപ്പലുകളിലെ 168 ക്രൂ അംഗങ്ങളേയും 343 യാത്രക്കാരെയും പരിശോധിച്ചതില്‍ ആര്‍ക്കും തന്നെ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയില്ല.